ഔദ്യോഗിക ട്രെയിലര്‍ ഇല്ലാതെ പുതിയ നിയമം വരുന്നു

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പുതിയ നിയമം ട്രെയിലര്‍ ഇല്ലാതെ റിലീസ് ചെയ്യുന്നു. ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന...

ഔദ്യോഗിക ട്രെയിലര്‍ ഇല്ലാതെ പുതിയ നിയമം വരുന്നു

puthiya-niyamam-poster1028201592807AM

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പുതിയ നിയമം ട്രെയിലര്‍ ഇല്ലാതെ റിലീസ് ചെയ്യുന്നു. ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന വേളയിലാണ് ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വിടുന്നില്ല എന്ന വിവരം സംവിധായകന്‍ എ.കെ സാജന്‍ വെളിപ്പെടുത്തിയത്. പുതിയ നിയമത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് ട്രെയിലര്‍ റിലീസ് ചെയ്യാത്തത് എന്നാണു സംവിധായകന്റെ വിശദീകരണം.


കഴിഞ്ഞ വാരം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ആണ് ലഭിച്ചത്. ട്രെയിലര്‍ പുറത്തിറങ്ങുന്നില്ല എന്ന വാര്‍ത്ത പ്രേക്ഷകരെ കുറച്ചെങ്കിലും നിരാശരാക്കിയിട്ടുണ്ട്.

വി.ജി ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ നിയമത്തില്‍ നയന്‍താരയാണ് നായിക. അജു വര്‍ഗീസ്‌, രചന, ജയരാജ് വാരിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ടീസര്‍ സൂചിപ്പിക്കുന്ന പോലെ ഒരു ഫാമിലി എന്റര്‍ടയിനര്‍ ആയ ചിത്രത്തില്‍ തമിഴ് നടന്‍ ആര്യയും തിരകഥാകൃത്ത് എസ്.എന്‍.സ്വാമിയും അതിഥി വേഷങ്ങളില്‍  പ്രത്യക്ഷപ്പെടുന്നു.