ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് കൂട്ട്‌കെട്ടില്ലെന്ന പിണറായി വിജയന്‍

കൊല്ലം: ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് കൂട്ട്‌കെട്ട് വാര്‍ത്തയെ തള്ളി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി കൂട...

ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് കൂട്ട്‌കെട്ടില്ലെന്ന പിണറായി വിജയന്‍

pinarayi-vijayan

കൊല്ലം: ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് കൂട്ട്‌കെട്ട് വാര്‍ത്തയെ തള്ളി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നുവെന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുമായി ഒരു സംഖ്യവുമില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ വര്‍ഗ്ഗീയതയെയും കോണ്‍ഗ്രസിന്റെ നയങ്ങളെയും ഒരുപോലെ എതിര്‍ക്കും. വര്‍ഗീയതയെ എതിര്‍ക്കാന്‍ നവഉദാരവത്ക്കരണവുമായി ചേരില്ലെന്നും പിണറായി വ്യക്തമാക്കി.


കോണ്‍ഗ്രസുമായുള്ള സംഖ്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.

അതേസമയം സി.പി.ഐ.എം ബംഗാള്‍ സംസ്ഥാന സമിതിയില്‍ 43 പേര്‍ അനുകൂലിച്ചു. അന്തിമതീരുമാനം ദല്‍ഹിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ തീരുമാനിക്കും. ഫെബ്രുവരി 17, 18 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം.

Read More >>