നെയ്മര്‍ ബാഴ്സയില്‍ തുടരും

മാഡ്രിഡ്: 2021 വരെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മാര്‍  ബാഴ്‌സലോണയില്‍ തുടരുമെന്ന് ഉറപ്പായി. കുറച്ചു നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍...

നെയ്മര്‍ ബാഴ്സയില്‍ തുടരും

neymar

മാഡ്രിഡ്: 2021 വരെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മാര്‍  ബാഴ്‌സലോണയില്‍ തുടരുമെന്ന് ഉറപ്പായി. കുറച്ചു നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ബാഴ്‌സലോണുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ നെയ്മര്‍ തീരുമാനിച്ചു കഴിഞ്ഞു. പുതിയ കരാര്‍ പ്രകാരം 2018ല്‍ അവസാനിക്കേണ്ട കരാര്‍ 2021 വരെ നീണ്ടു നില്‍ക്കും.

ബാഴ്‌സലോണയില്‍ ചേര്‍ന്ന നെയ്മര്‍ ക്ലബ്ബിനായി 81 മത്സരങ്ങളില്‍ 49 ഗോളുകള്‍ നേടിയിട്ടുണ്ട്. പുതിയ കരാറോടെ, മെസിക്ക് ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ബാഴ്‌സ താരമായി നെയ്മര്‍ മാറും

Read More >>