മനം മയക്കുന്ന മാറ്റങ്ങളുമായി ഡസ്റ്റര്‍ വരുന്നു

റെനോ ഡസ്‌റ്ററിന്റെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍ എത്തും. മുന്‍ മോഡലിനെ അപേക്ഷിച്ച് 31 മാറ്റങ്ങളുമായാണ്‌ പുതിയ ഡസ്‌റ്റര്‍ വിപണിയില്‍ എത്തുക. അടുത്ത...

മനം മയക്കുന്ന മാറ്റങ്ങളുമായി ഡസ്റ്റര്‍ വരുന്നു
-renault-duster

റെനോ ഡസ്‌റ്ററിന്റെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍ എത്തും. മുന്‍ മോഡലിനെ അപേക്ഷിച്ച് 31 മാറ്റങ്ങളുമായാണ്‌ പുതിയ ഡസ്‌റ്റര്‍ വിപണിയില്‍ എത്തുക. അടുത്ത മാസം ഒടുവിലോടുകൂടി ഡസ്റ്റര്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആറ്‌ സ്‌പീഡ്‌ ഓട്ടോമേറ്റഡ്‌ , മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്ന ആദ്യത്തെ റെനോ വാഹനമായിരിക്കും പുതിയ ഡസ്‌റ്റര്‍. ഹെഡ്‌ ലാമ്പിലും, ബമ്പറിലും ഫോഗ്‌ ഗാമ്പുകളിലുമെല്ലാം പുതുമകള്‍ ഉണ്ടാകും. പുതിയ നാവിഗേഷന്‍ സിസ്‌റ്റവും, ഓട്ടോമാറ്റിക്‌ എ.സിയും അടക്കം ഒട്ടേറെ ഇന്റീരിയര്‍ സവിശേഷതകളും അവതരിപ്പിച്ചിട്ടുണ്ട്‌.

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും വാഹനം ലഭ്യമാണ്‌.