വമ്പന്‍ ഓഫറുകളുമായി വന്‍കിട വിമാന കമ്പനികള്‍

ദോഹ: യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ നിരക്കിളവുമായി വിമാനക്കമ്പനികള്‍ രംഗത്ത്.വമ്പന്‍ ഓഫറുകളുമായി ആദ്യം രംഗത്ത് എത്തിയത് ഖത്തര്‍ എയര്‍വേയ്സാണ്. ...

വമ്പന്‍ ഓഫറുകളുമായി വന്‍കിട വിമാന കമ്പനികള്‍

qatar-airways

ദോഹ: യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ നിരക്കിളവുമായി വിമാനക്കമ്പനികള്‍ രംഗത്ത്.വമ്പന്‍ ഓഫറുകളുമായി ആദ്യം രംഗത്ത് എത്തിയത് ഖത്തര്‍ എയര്‍വേയ്സാണ്.  എല്ലാ ക്ലാസിലും നല്ല ഇളവ് നല്‍കിക്കൊണ്ട് 150 രാജ്യങ്ങളിലേക്കുള്ള പ്ലാനാണ് ഖത്തര്‍ എയര്‍ തയ്യാറാക്കിയത് . 2016 ഡിസംബര്‍ 15 വരെയുള്ള ടിക്കറ്റുകള്‍ ബുക്കുചെയ്യാനുള്ള അവസരവും അവര്‍ നല്‍കുന്നു.

ജീവനക്കാര്‍ക്ക് ആദ്യംതന്നെ ടിക്കറ്റുകള്‍ എടുത്തു നല്‍കുന്ന  കമ്പനികളാണ് ഇതിന്റെ ആനുകൂല്യം ഏറെ ആസ്വദിക്കുന്നത്. വിമാനക്കമ്പനികളുമായി സ്ഥിരം ഇടപാട് ഉള്ളതിനാല്‍ പലര്‍ക്കും ടിക്കറ്റ് എടുക്കുന്നതിന് മുന്‍കൂര്‍ പണം നല്‍കേണ്ടിയും വരുന്നതുമില്ല.


യു.എ.ഇ.യുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദും ഖത്തറില്‍നിന്നുള്ള യാത്രകള്‍ക്ക് നിരക്കിളവ് അനുവദിച്ചു കഴിഞ്ഞു. മാര്‍ച്ച് പത്തിനും ഡിസംബര്‍ 12നും ഇടയിലുള്ള ടിക്കറ്റുകള്‍ക്കാണ് അവര്‍ ഇളവ് അനുവദിച്ചത് .

മറ്റു വിമാന കമ്പനികളും പുത്തന്‍ ഓഫറുകളുമായി ഉടന്‍ രംഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read More >>