നെറ്റ് ന്യൂട്രാലിറ്റി; ട്രായ് തീരുമാനത്തെ വിമര്‍ശിച്ചും ഖേദം പ്രകടിപ്പിച്ചും ഫേസ്ബുക്ക്

വാഷിങ്ടണ്‍: നെറ്റ് ന്യൂട്രാലിക്ക് അനുകൂലമായി ട്രായ് തീരുമാനമെടുത്തതിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡ്രീസണ്‍ നടത്തിയ പരാമര്‍ശം...

നെറ്റ് ന്യൂട്രാലിറ്റി; ട്രായ് തീരുമാനത്തെ വിമര്‍ശിച്ചും ഖേദം പ്രകടിപ്പിച്ചും ഫേസ്ബുക്ക്

03tvpolice_faceboo_1742487f

വാഷിങ്ടണ്‍: നെറ്റ് ന്യൂട്രാലിക്ക് അനുകൂലമായി ട്രായ് തീരുമാനമെടുത്തതിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡ്രീസണ്‍ നടത്തിയ പരാമര്‍ശം വിവാദമായി.

ഇന്ത്യ കോളോണിയല്‍ വിരുദ്ധ നിലപാടാണ് കൈക്കൊള്ളുന്നതെന്നും അതുകൊണ്ടുകൂടിയാണ് ഇന്ത്യക്കാരുടെ സാമ്പത്തിക ദുരന്തം കൂടി വരുന്നത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ട്വീറ്റ് വിവാദമായപ്പോള്‍ വിവാദത്തിനില്ലെന്നു പറഞ്ഞ് അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. ആന്‍ഡേഴ്‌സണിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനയില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു. ആന്‍ഡേഴ്‌സന്റെ പ്രസ്താവനവളരെ ദുഖകരമെന്നാണ് സക്കര്‍ബര്‍ഗ് പ്രതികരിച്ചത്. തന്റെയോ തന്റെ സ്ഥാപനത്തിന്റെയോ വീക്ഷണത്തിന് തികച്ചും വിരുദ്ധമായ രീതിയിലാണ് ആന്‍ഡേസണ്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ട്രായ് നെറ്റ് ന്യൂട്രാലിക്ക് അനുകൂലമല്ലായിരുന്നെങ്കില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ തങ്ങളുടെ സൈറ്റുകളില്‍ കയറുന്നതിന് കൂടുതല്‍ ചാര്‍ജ് ഈടാക്കുമായിരുന്നു. ഫ്രീബേസിക്‌സിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു കയറാനുള്ള ഫേസ്ബുക്കിന്റെ നീക്കത്തിനാണ് കഴിഞ്ഞദിവസം കനത്ത തിരിച്ചടിയേറ്റത്.