ആരാധകരോട് മാപ്പ് ചോദിച്ചു നവ്യ നായര്‍

മേക്കപ്പിന്റെ പൊല്ലാപ്പുകൾ എന്തെല്ലാമാണെന്ന് അറിയണമെങ്കിൽ ഇപ്പോൾ നവ്യ നായരോട് ചോദിക്കണം.ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിശയിലെ നവ്യയുടെ ഡാൻസും, മേക്കപ്പും...

ആരാധകരോട് മാപ്പ് ചോദിച്ചു നവ്യ നായര്‍navya

മേക്കപ്പിന്റെ പൊല്ലാപ്പുകൾ എന്തെല്ലാമാണെന്ന് അറിയണമെങ്കിൽ ഇപ്പോൾ നവ്യ നായരോട് ചോദിക്കണം.

ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിശയിലെ നവ്യയുടെ ഡാൻസും, മേക്കപ്പും സോഷ്യൽ മീഡിയയിലെ ട്രോളൻമാർക്ക് നല്ല ഒരു ഇരയെ സംഭാവന ചെയ്തു.

ബാഹുബലി എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിൽ, തമന്ന അഭിനയിച്ച ഗാനമാണ് നവ്യ ഏഷ്യാനെറ്റ് ഫിലിം ഫെയർ വേദിയിൽ അവതരിപ്പിച്ചത്.ബാഹുബലിയിൽ തമന്ന സെക്സിയായ അഭിനയിച്ച ഗാനരംഗം, പക്ഷെ വേദിയിൽ നവ്യ അവതരിപ്പിച്ചത് നടോടി നൃത്ത വേഷത്തിലായിരുന്നത്രേ. പോരെ പൂരം?

21-1456034470-navya-19 (1)കഴിഞ്ഞില്ല...
'നവ്യ കുട്ടി... ബിർല വൈറ്റ് വാൾകെയർ പുട്ടി ...'എന്നാണ് നവ്യയയുടെ മേക്കപ്പിനെ ട്രോളൻമാർ വിശേഷിപ്പിക്കുന്നത്.

'മൈക്കൽ ജാക്സൺ മരിച്ചിട്ടില്ല, ജീവിക്കുന്നു നവ്യയയിലൂടെ എന്നായിരുന്നു മറ്റൊരു ട്രോൾ.'

21-1456034385-navya-05

സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ ആരാധകരോട് മാപ്പ് ചോദിച്ചതും ഫേസ് ബുക്കിലൂടെ തന്നെ:

ഏഷ്യാനെറ്റ് ഫിലിം അവാർഡിലെ മേക്കപ്പിനെ കുറിച്ച് പലരും പറഞ്ഞു. ..ശരിയാണ്, മേക്കപ്പ് അൽപ്പം കൂടുതലായി പോയി.


മേക്കപ്പ് മാൻ ചെയ്ത തെറ്റാണ് എന്ന് പറയുവാൻ ആഗ്രഹിക്കുന്നില്ല.

തെറ്റ് തെറ്റ് തന്നെയാണ്... അത്ര മാത്രമെ പറയുവാൻ കഴിയുന്നുള്ളു...

ചില ദിവസങ്ങൾ അങ്ങനെയാണ് അല്ലേ???  ഇനിയും ഞാൾ ശ്രദ്ധിക്കാം" നവ്യ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു..