നേറ്റീവ് ബാപ്പയുടെ രണ്ടാം ഭാഗം വരുന്നു

മുസ്ലീങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും മനുഷ്യാവകാശ പ്രശ്‌നങ്ങളേയും ആധാരമാക്കി സംഗീതവും ആക്ഷേപഹാസ്യവും കോര്‍ത്തിണക്കി...

നേറ്റീവ് ബാപ്പയുടെ രണ്ടാം ഭാഗം വരുന്നു

bappa

മുസ്ലീങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും മനുഷ്യാവകാശ പ്രശ്‌നങ്ങളേയും ആധാരമാക്കി സംഗീതവും ആക്ഷേപഹാസ്യവും കോര്‍ത്തിണക്കി അവതരിപ്പിച്ച നേറ്റീവ് ബാപ്പ എന്ന ഹിപ് ഹോപ് ആല്‍ബത്തിന്റെ രണ്ടാം ഭാഗം വരുന്നു. മുഹ്‌സിന്‍ പേരാരി തന്നെയാണ് ആല്‍ബത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്. രണ്ടാം ഭാഗത്തിലും മാമുക്കോയയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്.

ഉണ്ണി മുകുന്ദനെ നായകനാക്കി കെ.എല്‍ 10 എന്ന ചിത്രം സംവിധാനം ചെയ്തതും മുഹ്‌സിന്‍ പേരാരിയായിരുന്നു.


സ്വന്തം മകനെ തീവ്രവാദിയായി പത്രങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഒരു പിതാവ് കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളാന് നേറ്റീവ് ബാപ്പയുടെ ആദ്യഭാഗം കൈകാര്യം ചെയ്തത്. സമകാലീന രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടിയ ആദ്യ ഭാഗം ഏറെ ജനശ്രദ്ധ നേടിയിരുന്നു. രണ്ടാം ഭാഗത്തില്‍ നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന അസഹിഷ്ണുതാ പ്രശ്‌നങ്ങളും ജെഎന്‍യു പ്രക്ഷോഭങ്ങളും മറ്റുമാണ് വിഷയമാകുന്നത്. രണ്ടാം ഭാഗവും രചിക്കുന്നത് സംവിധായകനായ മൊഹ്‌സിന്‍ പരാരി തന്നെയാണ്.