നാഗ്ജി ഫുട്ബാളിന് ഇന്ന് കിക്കോഫ്

കോഴിക്കോട്: കോഴിക്കോടിന്‍റെ മണ്ണില്‍ ഇന്ന് നാഗ്ജി ഫുട്ബോള്‍ ടൂര്‍ണ്മെന്റിന് തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിലെ അത്ലറ്റികോ പരാനെന്‍സും...

നാഗ്ജി ഫുട്ബാളിന് ഇന്ന് കിക്കോഫ്

kozhikode-EMS-corporation-stadium

കോഴിക്കോട്: കോഴിക്കോടിന്‍റെ മണ്ണില്‍ ഇന്ന് നാഗ്ജി ഫുട്ബോള്‍ ടൂര്‍ണ്മെന്റിന് തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിലെ അത്ലറ്റികോ പരാനെന്‍സും ഇംഗ്ളണ്ടിലെ വാറ്റ്ഫോഡ് എഫ്.സിയും ഏറ്റുമുട്ടും. 17 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്മെന്റില്‍  യൂറോപ്പില്‍ നിന്ന് ആറും  ലാറ്റിനമേരിക്കയില്‍ നിന്നു രണ്ടു ടീമുകളും പങ്കെടുക്കുന്നു. കോഴിക്കോട് കോപ്പറേഷന്‍ സ്റ്റേഡിയത്തിലാണ് കളികള്‍ നടക്കുന്നത്.

രണ്ടു ഗ്രൂപ്പിലായി നാലു ടീമുകള്‍ വീതം മത്സരിക്കും. 16 വരെയാണ് ഗ്രൂപ് റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ ഏറ്റുമുട്ടും. 21ന് കലാശപ്പോരാട്ടവും.

Read More >>