നാഗ്​ജി കപ്പ്​: അര്‍ജന്‍റീനയെ തകര്‍ത്ത് മ്യൂണിക്

കോഴിക്കോട്: കോഴിക്കോട് കോപ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ആരംഭിച്ച നാഗ്ജി ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്‍റീന അണ്ടര്‍ 23...

നാഗ്​ജി കപ്പ്​: അര്‍ജന്‍റീനയെ തകര്‍ത്ത് മ്യൂണിക്

nagjee

കോഴിക്കോട്: കോഴിക്കോട് കോപ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ആരംഭിച്ച നാഗ്ജി ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്‍റീന അണ്ടര്‍ 23 ടീമിനെ ഏകപക്ഷീയമായ മൂന്നു ഗോളിന്  ജര്‍മനിയില്‍നിന്നുള്ള ടി.എസ്.വി 1860 മ്യൂണിക്ക് തോല്‍പ്പിച്ചു.

17ആം മിനിറ്റില്‍ പെനാല്‍റ്റി കിക്കില്‍നിന്ന് വഴിമാറിയ പന്ത് ഗോളാക്കി ഫെലിക്സ് ബാഷ്മിഡാണ് മ്യൂണിക്കിന് വേണ്ടി ആദ്യം വലകുലുക്കിയത്. തുടര്‍ന്ന് 25ആം മിനിറ്റില്‍ ഉജ്ജ്വലമായ ഷോട്ടിലൂടെ സൈമണ്‍ സെഫറിങ്സ് ലീഡുയര്‍ത്തി. രണ്ടാം പകുതിയിലെ 78ആം മിനിറ്റില്‍ പകരക്കാരന്‍ ക്രിസ്റ്റ്യന്‍ കോപലിലൂടെയായിരുന്നു മൂന്നാം ഗോള്‍ പിറന്നത്.

3-4-2-1 പൊസിഷനില്‍ പ്രതിരോധത്തിനും വിങ്ങിലൂടെയുള്ള ആക്രമണത്തിനും മുന്‍തൂക്കം നല്‍കിയ മ്യൂണിക് സംഘത്തിന്‍െറ നീക്കങ്ങളുടെയെല്ലാം ചുക്കാന്‍ മുന്നേറ്റനിരയിലെ സെഫറിങ്സിന്‍െറയും നികളസ് അന്‍ഡര്‍മാര്‍ട്ടിന്‍െറയും ബൂട്ടുകളിലായിരുന്നു. പ്രതിരോധത്തില്‍നിന്ന് ഓവര്‍ലാപ്പിലൂടെ ഫാബിയന്‍ ഹ്യൂസ്ലറും ഫെലിക്സ് വെബറും പന്തൊഴുക്കും നിയന്ത്രിച്ചതോടെ ചാമ്പ്യന്‍ഷിപ്പിലെ ഏക ദേശീയ സംഘം ചിത്രത്തിലേ ഇല്ലാതായി.

Read More >>