എന്‍റെ പേര് ഉമര്‍ ഖാലിദ്‌, പക്ഷേ ഞാനൊരു തീവ്രവാദിയല്ല

ഉമര്‍ ഖാലിദ്‌ ഞായരാഴ്ച രാത്രി ജെഎന്‍യുവില്‍ നടത്തിയ പ്രസംഗത്തിന്റെ  സംക്ഷിപ്ത രൂപം“എന്‍റെ പേര് ഉമര്‍ ഖാലിദ്‌, പക്ഷേ ഞാനൊരു തീവ്രവാദിയല്ല. കഴിഞ്ഞ 7...

എന്‍റെ പേര് ഉമര്‍ ഖാലിദ്‌, പക്ഷേ ഞാനൊരു തീവ്രവാദിയല്ല

umer-khalid in jnu

ഉമര്‍ ഖാലിദ്‌ ഞായരാഴ്ച രാത്രി ജെഎന്‍യുവില്‍ നടത്തിയ പ്രസംഗത്തിന്റെ  സംക്ഷിപ്ത രൂപം

“എന്‍റെ പേര് ഉമര്‍ ഖാലിദ്‌, പക്ഷേ ഞാനൊരു തീവ്രവാദിയല്ല. കഴിഞ്ഞ 7 വര്‍ഷമായി ഞാന്‍ രാഷ്ട്രീയ രംഗത്തുണ്ട് പക്ഷെ ഒരിക്കല്‍ പോലും ഒരു മുസ്ലിം ആയി ഞാന്‍ തിരിച്ചറിയപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് ഞാനെന്‍റെ പേരിലേക്ക് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. മീഡിയ പറയുന്നത് ഞാന്‍ തുടര്‍ച്ചയായി കാശ്മീരിലേക്ക് വിളിക്കപ്പെട്ടു എന്നാണ്, എന്‍റെ ഊഹം ശരിയാണെങ്കില്‍ ആ സമയം ഞാന്‍ ജെഎന്‍യുവില്‍ നിരാഹാരസമരത്തില്‍ ആയിരുന്നു.


സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ കാശ്മീരിനു സ്വയം തീരുമാനം എടുക്കാനുള്ള അവകാശം നേടിക്കൊടുക്കണം എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. എന്നാല്‍ സീ ന്യൂസ്‌ കശ്മീരികള്‍ക്ക് സ്വാതന്ത്ര്യം തന്നെ അനുവദിച്ചു കൊടുത്തു (വിദേശരാജ്യത്തു നിന്നും എന്ന പോലെ ഞാന്‍ 10 കാശ്മീരി വിദ്യാര്‍ത്ഥികളെ ഇങ്ങോട്ട് നുഴഞ്ഞു കയറാന്‍ സഹായിച്ചു എന്നാണ് സീ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്).

ഇതേ രീതിയിലുള്ള മാധ്യമ- വിചാരണ 8 വര്‍ഷം മുന്‍പ് ജാമിയ മില്ലിയയുടെ കേസില്‍ ഞങ്ങള്‍ കണ്ടതാണ്. ഇവിടെ നടക്കുന്നത് ഒരു ഒറ്റപ്പെട്ട ആക്രമണമല്ല. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ മന്ത്രവാദികളെ പോലെ വേട്ട ചെയ്യപ്പെടുമ്പോള്‍ രാജ്യത്തെ ഹോണ്ടാ ഫാക്ടറിയിലെ ജോലിക്കാരനോടുള്ള സമീപനവും ഇത് തന്നെയാണ്. ഛത്തീസ്ഗഡിലെ ആദിവാസികളോട് കാണിക്കുന്നതും ഇത് തന്നെ.

സോണി സൂരിക്ക് നേരെയുണ്ടായ ആക്രമണം തെറ്റാണ്. എസ്എആര്‍ ഗിലാനിക്കെതിരെയുള്ള കെട്ടിച്ചമച്ച കേസ് പിന്‍വലിക്കണമെന്നും ഞങ്ങള്‍ അപേക്ഷിക്കുകയാണ്. നീതിക്ക് വേണ്ടി പോരാടുന്ന എല്ലാവരോടും ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഇവിടെ ഈ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ തന്നെ കാശ്മീരില്‍ 3 യുവാക്കള്‍ കൊല്ലപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ട ആദിവാസികളുടേയും, ഗോത്ര വര്‍ഗങ്ങളുടേയും, കാശ്മീരികളുടേയും നേരെയുള്ള ആക്രമണങ്ങള്‍ തിരിച്ചറിയുക. അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യുക എന്നത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തമാണ്.

1947ല്‍ നടന്ന കൂടിക്കാഴ്ച വിധി അനുസരിച്ചുള്ളതായിരുന്നു എങ്കില്‍ ഇന്നു നടക്കുന്നത് യാഥാര്‍ത്ഥ്യവുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയാണ്. ഇത് ഞങ്ങളുടെ കൈകളിലാണ്. ഫെബ്രുവരി ഒന്‍പതാം തീയതി അവിടെ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചത് ഞങ്ങളല്ല. ഞങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ കശ്മീരിന് വേണ്ടിയായിരുന്നു. വെറുപ്പ്‌ ഉണ്ടാക്കും വിധം ഒരു കാര്യം പറയുമ്പോള്‍ ഉണ്ടാവുന്നതിനേക്കാള്‍ ഇന്ത്യയുടെ ജനസംഘ്യയെക്കുറിച്ച് പറയുവാന്‍ തുടങ്ങുമ്പോള്‍ മുഴങ്ങി കേട്ട ദേശവിരുദ്ധ മുദ്രാവാക്യങ്ങളില്‍ ഞാന്‍ കൂടുതല്‍ പ്രശ്നങ്ങള്‍ കാണുന്നു.

ഇന്ത്യന്‍ ദേശീയതയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, അമേരിക്കന്‍ ദേശീയതയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, ഒരു ദേശീയതയിലും ഞാന്‍ വിശ്വസിക്കുന്നില്ല. ദേശങ്ങള്‍ ഒന്നുമില്ലാത്ത ഒരു ലോകമാണ് ഞാന്‍ സ്വപ്നം കാണുന്നത്. നമുക്ക് ആ ലോകത്തെക്കുറിച്ച് ചിന്തിക്കാം. അങ്ങനെയൊരു ലോകം നിര്‍മ്മിക്കാന്‍ നമുക്ക് കഴിയും, അത് നമ്മുടെ കൈയ്യിലാണ്, ആ ലോകം നിര്‍മ്മിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.”

Read More >>