സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

ചെന്നൈ: പ്രമുഖ സംഗീത സംവിധായകന്‍ രാജാമണി (60) അന്തരിച്ചു. ചെന്നൈയിലെ നിയോട്ട ആശുപത്രിയില്‍ ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട...

സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

rajamani

ചെന്നൈ: പ്രമുഖ സംഗീത സംവിധായകന്‍ രാജാമണി (60) അന്തരിച്ചു. ചെന്നൈയിലെ നിയോട്ട ആശുപത്രിയില്‍ ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ: ബീന, മക്കള്‍ അച്ചു(സംഗീത സംവിധായകന്‍), ആദിത്യ(അഭിഭാഷക) ചെന്നൈ രാമപുരത്തെ ഭക്ത വേദാന്ത അവന്യൂവിലായിരുന്നു താമസം.

പ്രമുഖ സംഗീത സംവിധായകനായ ബി.എ ചിദംബരനാഥിന്റെ മകനാണ്. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 150 ഓളം ചിത്രങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. 11 ഭാഷകളിലായി 700ല്‍പരം സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി.


ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കേ 1969ല്‍ ചിദംബരനാഥ് തന്നെ സംഗീതം നല്‍കിയ 'കുഞ്ഞിക്കൂനന്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കോംഗോ ഡ്രം വായിച്ചാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഏറ്റവും കൂടുതല്‍ ഈണം നല്‍കിയത് ഒഎന്‍വി കുറുപ്പിന്റെ വരികള്‍ക്കായിരുന്നു.

ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 1997ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1983 ല്‍ പുറത്തിറങ്ങിയ ഗ്രമത്ത് കിളികള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായുള്ള അരങ്ങേറ്റം. മലയാളത്തില്‍ നുള്ളിനോവിക്കാതെ(1985) എന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്.

Story by
Read More >>