രഞ്ജി ട്രോഫി: മുംബൈക്ക് 41ാം കിരീടം

പുണെ: പുണെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗരാഷ്ട്രയെ മൂന്നുദിവസത്തിനുള്ളില്‍ ഇന്നിങ്സിനും 21 റണ്‍സിനും   മുട്ടുകുത്തിച്ച് മുംബൈ...

രഞ്ജി ട്രോഫി: മുംബൈക്ക് 41ാം കിരീടം

mumbai-ranji

പുണെ: പുണെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗരാഷ്ട്രയെ മൂന്നുദിവസത്തിനുള്ളില്‍ ഇന്നിങ്സിനും 21 റണ്‍സിനും   മുട്ടുകുത്തിച്ച് മുംബൈ തങ്ങളുടെ 41ാം രഞ്ജി കിരീടം സ്വന്തമാക്കി.

സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 235ന് മറുപടിയായി മുംബൈ 371 റണ്‍സ് നേടിയിരുന്നു. 136 റണ്‍സിന്‍െറ  ലീഡിനെ മറികടക്കാനിറങ്ങിയ സൗരാഷ്ട്രക്ക് പക്ഷേ, ഒരുഘട്ടത്തിലും പോരാടാനായില്ല.

മുംബൈക്കായി സിദ്ദേശ് ലാഡ്(88), ബല്‍വീന്ദറും (34*), ഇഖ്ബാല്‍ അബ്ദുല്ലയും (15)  റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരാണ് (117) ഫൈനലിലെ താരം. 2013ല്‍ മുംബൈ 40ാം കിരീടം ചൂടിയതും സൗരാഷ്ട്രയെ ഫൈനലില്‍ തോല്‍പിച്ചായിരുന്നു.