ഹനുമന്തപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു മോഹന്‍ലാല്‍

സിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്ക് ഇടയില്‍ നിന്നും രക്ഷപെട്ടു ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ സൈനികന്‍ ലാന്‍സ് നായിക് ഹനുമന്തപ്പയ്ക്ക് മോഹന്‍ലാല്‍...

ഹനുമന്തപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു മോഹന്‍ലാല്‍

lalettan newസിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്ക് ഇടയില്‍ നിന്നും രക്ഷപെട്ടു ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ സൈനികന്‍ ലാന്‍സ് നായിക് ഹനുമന്തപ്പയ്ക്ക് മോഹന്‍ലാല്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

തന്‍റെ ഫേസ്ബുക്ക് പേജിലാണ് മോഹന്‍ലാല്‍ ഹനുമന്തപ്പയ്ക്കും മഞ്ഞിടിച്ചിലില്‍ നേരത്തെ മരിച്ച 9 ജവാന്മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചത്.

“ഹനുമന്തപ്പയുടെ മരണവാര്‍ത്തയില്‍ എനിക്ക് അത്യധികം വിഷമമുണ്ട്. മരണപ്പെട്ട 10 ധീരജവന്മാരുടെയും ആത്മാക്കള്‍ക്ക്‌ ശാന്തി ലഭിക്കട്ടെ. അവര്‍ക്കിതാ എന്‍റെ അഭിമാനം നിറഞ്ഞ ഒരു വലിയ സല്യൂട്ട്. ജയ് ഹിന്ദ്‌,” എന്നാണ് മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ 11.45ന് ആയിരുന്നു ഹനുമന്തപ്പ മരണപ്പെട്ടത്.