പ്രണയോപനിഷത്തുമായി മോഹന്‍ലാല്‍

പ്രശസ്ത നോവല്‍ പ്രണയോപനിഷത്തിന്റെ ചലച്ചിത്രാവിഷ്കാരത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വി.ജെ.ജെയിംസ്‌ രചിച്ച പ്രണയോപനിഷത്തിലെ...

പ്രണയോപനിഷത്തുമായി മോഹന്‍ലാല്‍

mohanlal-birthday-4_0_0

പ്രശസ്ത നോവല്‍ പ്രണയോപനിഷത്തിന്റെ ചലച്ചിത്രാവിഷ്കാരത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വി.ജെ.ജെയിംസ്‌ രചിച്ച പ്രണയോപനിഷത്തിലെ നായക കഥാപാത്രമായ പഞ്ചായത്ത് പ്രസിഡന്റ്‌ ഉലഹന്നനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ജിബു ജേക്കബ്‌ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്‌ എം.സിന്ധുരാജാണ്.  മീനയാണ് നായിക.


തനി ഗ്രാമീണനായ കുട്ടനാട്ട്കാരന്‍ ഉലഹന്നാന്റെ ജീവിതത്തിലെ നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളെ അവലംബിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രണയോപനിഷത്ത്‌ എന്ന നോവലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട് എങ്കിലും ഏറെക്കുറെ സ്വന്തന്ത്രമായ തിരക്കഥയാണ് ചിത്രതിന്റേതു എന്ന് തിരക്കഥാകൃത്ത് സിന്ധുരാജ് അവകാശപ്പെടുന്നു.

ഒരു മുഴുനീള ഹാസ്യ സിനിമയായിരിക്കും ചിത്രമെന്നും കുടുംബ പ്രേക്ഷകരെ ലക്‌ഷ്യം വെച്ചാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ പേര് പ്രണയോപനിഷത്ത് എന്നയിരിക്കില്ലെന്നും പുതിയ പേര് നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഏപ്രില്‍ അവസാനവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.