പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ നായിക വിമല രാമന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ' ഒപ്പം, എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വിമല രാമന്‍ എത്തുന്നു. മുന്പ് കോളേജ് കുമാരന്‍ എന്ന ചിത്രത്തില്‍...

പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ നായിക വിമല രാമന്‍

mohan-lal

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ' ഒപ്പം, എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വിമല രാമന്‍ എത്തുന്നു. മുന്പ് കോളേജ് കുമാരന്‍ എന്ന ചിത്രത്തില്‍ ഇരുവരും നായിക നായകന്‍മാരായി അഭിനയിച്ചിട്ടുണ്ട്.

8 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് വിമല ചലച്ചിത്ര ലോകത്തേക്ക് മടങ്ങി എത്തുന്നത്‌. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അധിക കാലം ചലച്ചിത്ര ലോകത്ത് തുടരാനോ തന്റെ കരിയറില്‍ ഉയരാനോ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഈ ചിത്രത്തിലൂടെ അതിനൊരു മാറ്റം കൊണ്ട് വരാനാകും എന്നാണു വിമലയുടെ പ്രതീക്ഷ.


മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രങ്ങള്‍ കേരളക്കരയ്ക്ക് എന്നെന്നും പ്രിയപ്പെട്ടവ ആണെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ആ മാജിക് ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇതിനു മുന്പ് ഇരുവരും അവസാനമായി ഒന്നിച്ച ഗീതാഞ്ജലി പരാജയമായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണു സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്. സൂദു കാവും എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ നടി സഞ്ചിത ഷെട്ടി ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.