സിറിയയില്‍ സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ വ്യോമാക്രമണം; 50 മരണം

ബെയ്‌റൂട്ട്: സിറിയയുടെ വടക്കന്‍ മേഖലയിലെ സ്‌കൂളുകള്‍ക്കും ആസ്പത്രികള്‍ക്കും നേരെ മിസൈല്‍ ആക്രമണങ്ങള്‍. രണ്ട് ആക്രമണങ്ങളിലുമായി 50 പേര്‍...

സിറിയയില്‍ സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ വ്യോമാക്രമണം; 50 മരണം

syria copyബെയ്‌റൂട്ട്: സിറിയയുടെ വടക്കന്‍ മേഖലയിലെ സ്‌കൂളുകള്‍ക്കും ആസ്പത്രികള്‍ക്കും നേരെ മിസൈല്‍ ആക്രമണങ്ങള്‍. രണ്ട് ആക്രമണങ്ങളിലുമായി 50 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല.

റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എന്നാല്‍, ഐഎസ് ഭീകരര്‍ക്കെതിരെ മാത്രമേ തങ്ങള്‍ വ്യോമാക്രമണം നടത്തിയിട്ടുള്ളൂ എന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.


അതേസമയം, ആസ്പത്രികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയത് യുദ്ധക്കുറ്റമാണെന്ന് ഫ്രാന്‍സും തുര്‍ക്കിയും ആരോപിച്ചു.

സിറിയയിലെ സമാധാന ശ്രമങ്ങള്‍ക്ക് ഈ ആക്രമണങ്ങള്‍ തിരിച്ചടി ആയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടു. സിറിയയില്‍ സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നായി ശ്രമം തുടങ്ങിയിരുന്നു.

ആസ്പത്രികള്‍ക്കുനേരെ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുമ്പോള്‍ പോലും സ്‌കൂളുകളും ആശുപത്രികളും ആക്രമിക്കാന്‍ പാടില്ലെന്നാണ് യുദ്ധനിയമം.