മിനി മിലീഷ്യയും മമ്മൂക്കയും; ഒരു ഹാസ്യാവിഷ്കാരം

ഇപ്പോള്‍ സ്കൂളുകളിലും കോളേജുകളിലും എന്തിന് ട്യൂഷന്‍ ക്ലാസുകളില്‍ വരെ ഹരമായി കൊണ്ടിരിക്കുന്ന മൊബൈല്‍ ഗെയിമാണ് മിനി മിലീഷ്യ. ഈ ഗെയിം കളിക്കാന്‍ വേണ്ടി...

മിനി മിലീഷ്യയും മമ്മൂക്കയും; ഒരു ഹാസ്യാവിഷ്കാരം

mini-miltia

ഇപ്പോള്‍ സ്കൂളുകളിലും കോളേജുകളിലും എന്തിന് ട്യൂഷന്‍ ക്ലാസുകളില്‍ വരെ ഹരമായി കൊണ്ടിരിക്കുന്ന മൊബൈല്‍ ഗെയിമാണ് മിനി മിലീഷ്യ. ഈ ഗെയിം കളിക്കാന്‍ വേണ്ടി മാത്രം സ്കൂളിലും കോളേജിലും ഒക്കെ പോകുന്ന പിള്ളേര്‍ വരെ ഇപ്പോള്‍ നമുക്കിടയില്‍ ഉണ്ട്. പെട്ടന്ന് ഒരു ദിവസം വന്നു മെഗാ ഹിറ്റായി മാറിയ ഈ ഗെയിമിനെ ട്രോള്‍ ചെയ്യാനും ചിലര്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്...

മിലീഷ്യ ഗൈമില്‍ നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂക്കയും ടീംസും ഏറ്റിമുട്ടിയാല്‍ എങ്ങനെയിരിക്കും ? ഇതായിരുന്നു ഒരു കൂട്ടം പിള്ളേരുടെ ചിന്ത. മമ്മൂട്ടി നായകനായി എത്തിയ ബിഗ്ബി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നമ്മളേവരേയും ത്രില്ലടിപ്പിച്ച ഷൂട്ടൗറ്റ് സീന്‍ മിനി മിലിഷ്യ ഗൈമില്‍ പുനരവതരിപ്പിച്ചാണ് ലോസ്റ്റ് എന്റര്‍ടൈമെന്റ് എന്ന സംഘം വീണ്ടും ജനശ്രദ്ധ നേടുന്നത്.


പഴയകാല മലയാള ചിത്രങ്ങളുടെ ട്രൈലറുകളൊരുക്കി ശ്രദ്ധേയരായ ലോസ്റ്റ് എന്റര്‍ടൈമെന്റ് സംഘത്തിന്റെ ഈ മിനി മിലീഷ്യ മമ്മൂക്ക യു ട്യൂബില്‍ വൈറലായി മാറുകയാണ്.