പാലായനത്തിനിടെ ഈ വര്‍ഷം മരണപ്പെട്ടത് നാനൂറിലധികം അഭയാര്‍ത്ഥികള്‍

ഗ്രീസ്: പുതുവര്‍ഷം പിറന്നിട്ട് രണ്ട് മാസം പിന്നിടുമ്പോഴേക്കും യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം 70000 കവിഞ്ഞു. ഈ വര്‍ഷം ഇതുവരെ നാനൂറിലധികം...

പാലായനത്തിനിടെ ഈ വര്‍ഷം മരണപ്പെട്ടത് നാനൂറിലധികം അഭയാര്‍ത്ഥികള്‍

refugees

ഗ്രീസ്: പുതുവര്‍ഷം പിറന്നിട്ട് രണ്ട് മാസം പിന്നിടുമ്പോഴേക്കും യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം 70000 കവിഞ്ഞു. ഈ വര്‍ഷം ഇതുവരെ നാനൂറിലധികം പേരാണ് അഭയം തേടിയുള്ള യാത്രയില്‍ മരണപ്പെട്ടത്. മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടുന്നത്.

2016 ലെ ആദ്യ ആറാഴ്ച്ചക്കുള്ളില്‍ യൂറോപ്പിലെത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിനേക്കാള്‍ പത്ത് മടങ്ങ് അധികമാണ്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷനാണ് (ഐഒഎം) പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


മെഡിറ്ററേനിയന്‍ വഴിയുള്ള അഭയാര്‍ത്ഥി പ്രവാഹത്തില്‍ ഇതുവരെ 409 പേരാണ് മരണപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ 76000 അഭയാര്‍ത്ഥികളാണ് യൂറോപ്പില്‍ എത്തിയതെന്നും ഐഒഎം റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയാര്‍ത്ഥി പ്രവാഹം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് മടങ്ങ് അധികമാണ് ഇതുവരെയുള്ള അഭയാര്‍ത്ഥി പ്രവാഹം.

ഏകദേശം പത്ത് ലക്ഷത്തിലധികം പേരാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളും അടിച്ചമര്‍ത്തലും മൂലം ദാരിദ്ര്യത്തില്‍ അകപ്പെട്ടിരിക്കുന്നത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരകളാണ് അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും. കൂടാതെ യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ജനങ്ങള്‍ പാലായനം ചെയ്യുന്നുണ്ട്.