ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചു മാര്‍പാപ്പ രംഗത്ത്

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ...

ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചു മാര്‍പാപ്പ രംഗത്ത്

Pope-Francis-3

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ രംഗത്ത്. അമേരിക്കയിലെ മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശമാണ് ഫ്രാന്‍സിസ് പാപ്പയെ ചൊടിപ്പിച്ചത്.

കുടിയേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്ന ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് ആരോപിച്ച മാര്‍പാപ്പ . എപ്പോഴും മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന പരസ്‌പരം ബന്ധിപ്പിക്കുന്ന പാലങ്ങളെക്കുറിച്ച് സംസാരിക്കാത്ത ഒരാളാണ് ട്രംപ് എന്നും കൂട്ടി ചേര്‍ത്തു.


താന്‍ പ്രസിഡന്‍റായാല്‍ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കയ്‌ക്കും മെക്‌സിക്കോക്കും ഇടയില്‍ വലിയ മതില്‍ പണിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അക്രമികളെയും ബലാത്സംഗക്കാരെയുമാണ് മെക്‌സിക്കോ അമേരിക്കയിലേക്ക് അയക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.

ട്രമ്പിനു എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുവെങ്കിലും ട്രംപിന് അമേരിക്കക്കാര്‍ വോട്ട് ചെയ്യണോ എന്ന് ചോദ്യത്തോട് പാപ്പ പ്രതികരിച്ചില്ല. എന്തായാലും ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.