മാര്‍ക്ക്‌ ആന്‍ഡേഴ്സണിന്‍റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ്; സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു

വാഷിംഗ്‌ടണ്‍: ഫേസ്ബുക്ക് ബോര്‍ഡ് മെമ്പറായ മാര്‍ക്ക്‌ ആന്‍ഡേഴ്സണിന്‍റെ ഇന്ത്യാ വിരുദ്ധ ട്വീറ്റിന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് ഖേദം...

മാര്‍ക്ക്‌ ആന്‍ഡേഴ്സണിന്‍റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ്; സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു

Mark-Zuckerberg1 copyവാഷിംഗ്‌ടണ്‍: ഫേസ്ബുക്ക് ബോര്‍ഡ് മെമ്പറായ മാര്‍ക്ക്‌ ആന്‍ഡേഴ്സണിന്‍റെ ഇന്ത്യാ വിരുദ്ധ ട്വീറ്റിന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു.

വ്യത്യസ്ത നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന ‘ഇന്റര്‍നെറ്റ് ഫ്രീബേസിക്’ എന്ന സംവിധാനം ഇന്ത്യയില്‍ ആവശ്യമില്ല എന്ന ടെലികോം അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രതികരിക്കുകയായിരുന്നു ആന്‍ഡേഴ്സണ്‍.

കോളനിവിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് ഭീഷണിയാണ് എന്നും ഇനിയെങ്കിലും അത് നിര്‍ത്തിക്കൂടെ എന്നുമായിരുന്നു ആന്‍ഡേഴ്സണിന്‍റെ ട്വീറ്റ്.


ആന്‍ഡേഴ്സണിന്‍റെ പ്രസ്താവന ദുഃഖകരമാണെന്നും തന്‍റെയോ തന്‍റെ സ്ഥാപനത്തിന്റെയോ വീക്ഷണത്തിനു തികച്ചും വിരുദ്ധമായ രീതിയിലാണ് അദ്ധേഹം പ്രതികരിച്ചതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

സക്കര്‍ബര്‍ഗിന്റെ നേതൃത്ത്വത്തില്‍ ലോകമൊട്ടാകെ നടപ്പാക്കാന്‍ ഉദ്ദേശിച്ച ‘ഇന്റര്‍നെറ്റ് ഫ്രീബേസിക്’ എന്ന പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാനാവില്ല എന്ന ട്രായ് നിലപാടിനെ നിരാശാജനകം എന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. എന്നാല്‍ ഇതിനായുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെയാണ് വിവാദ ട്വീറ്റുമായി ആന്‍ഡേഴ്സണ്‍ രംഗത്തെത്തിയത്. ഉടന്‍തന്നെ ഈ ട്വീറ്റ് പിന്‍വലിക്കപ്പെട്ടുവെങ്കിലും പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അതേസമയം, പദ്ധതിയുടെ പ്രചരാണാര്‍ത്ഥം ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യക്കാര്‍ പ്രകടിപ്പിച്ച മാനുഷികതയും മൂല്യബോധവും തന്നെ ഏറെ ആകര്‍ഷിച്ചതായും അതുകൊണ്ട് തന്നെ ഇന്ത്യ തനിക്കും തന്‍റെ കമ്പനിക്കും വളരെ വേണ്ടപ്പെട്ട രാജ്യമാണ് എന്നും സക്കര്‍ബര്‍ഗ് തന്‍റെ പ്രതികരണത്തില്‍ അറിയിച്ചു.

Read More >>