കാളിദാസിന് ആശംസകൾ നേര്‍ന്നുകൊണ്ട് മമ്മൂട്ടി

ചെറിയ ഒരിടവേളയ്ക്ക് ശേഷം ജയറാമിന്‍റെ മകൻ കാളിദാസ് വീണ്ടും സിനിമാ ലോകത്ത് സജീവമാവുകയാണ്. 'ഒരു പക്കാ കഥൈ' എന്ന തമിഴ് ഷോർട്ട് ഫിലിമിലൂടെ തെന്നിന്ത്യൻ...

കാളിദാസിന് ആശംസകൾ നേര്‍ന്നുകൊണ്ട് മമ്മൂട്ടി

oru pakka kathai copyചെറിയ ഒരിടവേളയ്ക്ക് ശേഷം ജയറാമിന്‍റെ മകൻ കാളിദാസ് വീണ്ടും സിനിമാ ലോകത്ത് സജീവമാവുകയാണ്. 'ഒരു പക്കാ കഥൈ' എന്ന തമിഴ് ഷോർട്ട് ഫിലിമിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്‍റെ ചുവടുറപ്പിക്കുന്ന കാളിദാസിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമ്മൂട്ടി.

'ഒരു പക്കാ കഥൈ'യുടെ ഒഫീഷ്യൽ ടീസറിനോടൊപ്പം "ആശംസകൾ കണ്ണാ..." എന്നാണ് മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. കാളിദാസിന്‍റെ സിനിമാ പ്രവേശം ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. കമലഹാസനാണ് രണ്ടാം വരവിൽ കാളിദാസിനെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത്.

'കൊച്ചു കൊച്ചു സന്തോഷങ്ങൾ', 'എന്‍റെ വീട് അപ്പുന്റേം' എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് കാളിദാസ്. തമിഴ് സൂപ്പര്‍ താരം പ്രഭുവിനോടൊപ്പം 'മീന്‍ കുഴമ്പും മണ്‍ പാണയും' എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി മലേഷ്യയിലാണ് കാളിദാസ് ഇപ്പോള്‍.