മമ്മൂട്ടി- നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രത്തിന്‍റെ പേര് 'കസാബ'

മമ്മൂട്ടിയും നിതിന്‍ രഞ്ജി പണിക്കരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'കസാബ' . മലയാളത്തിലെ നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രഞ്ജി...

മമ്മൂട്ടി- നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രത്തിന്‍റെ പേര്

ranji-pan

മമ്മൂട്ടിയും നിതിന്‍ രഞ്ജി പണിക്കരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'കസാബ' . മലയാളത്തിലെ നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ മകനായ നിതിന്‍ രഞ്ജി പണിക്കരുടെ ആദ്യ സംവിധാന സംരംഭമാകും 'കസാബ'.

ചിത്രത്തില്‍ മമ്മൂട്ടി രാജന്‍ സക്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം കൈകാര്യം ചെയ്യുന്നു. 'കസാബ' ഒരു കോമഡി എന്റര്‍ടെയിനര്‍ ആയിരിക്കും എന്ന് നിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടി ഇതുവരെ ചെയ്തിട്ടുള്ള പോലീസ് വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും കസാബയിലെ വേഷം എന്നും  നിതിന്‍ വിശദീകരിച്ചു.

തമിഴ് നടന്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികാവേഷം കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റോ ജോസഫും രഞ്ജി പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.