ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ കഥപറഞ്ഞ് "ഹല്ലേലൂയാ"

ഒരു ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ നന്മ നിറഞ്ഞ ചിലരുടെ കഥകള്‍ അഭ്രപാളിയില്‍ വ്യത്യസ്തമായ ഒരു പ്രമേയത്തോടൊപ്പം എത്തിക്കുകയാണ് നവാഗത സംവിധായകന്‍ സുധി അന്ന, ഹല്ലേലൂയ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ

ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ കഥപറഞ്ഞ് "ഹല്ലേലൂയാ"

hallelooya

ഒരു ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ നന്മ നിറഞ്ഞ ചിലരുടെ കഥകള്‍ അഭ്രപാളിയില്‍ വ്യത്യസ്തമായ ഒരു പ്രമേയത്തോടൊപ്പം എത്തിക്കുകയാണ് നവാഗത സംവിധായകന്‍ സുധി അന്ന, ഹല്ലേലൂയ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ. ഗ്രാമാന്തരീക്ഷത്തില്‍ രണ്ടു കാലഘട്ടങ്ങളുടെ കഥകള്‍ ഡോക്ടര്‍ റോയിയുടെയും ഡോക്ടര്‍ മീരയുടെയും ജീവിതത്തിലൂടെ പ്രേക്ഷകരിലെക്ക് എത്തിക്കുന്ന "ഹല്ലേലൂയയില്‍" ഡോക്ടര്‍ റോയിയായി നരേനും, ഡോക്ടര്‍ മീരയായി മേഘ്നാ രാജും വേഷമിടുന്നു.


ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.23 വര്‍ഷം വിദേശത്ത് ജീവിച്ച ശേഷം തന്നെ വളര്‍ത്തി വലുതാക്കിയ ഫാദര്‍ ഫ്രാന്‍സിസിന്‍റെ ക്ഷണം സ്വീകരിച്ച് ഡോക്ടര്‍ റോയ് വീണ്ടും തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചു വരുന്നു. അവിടെ വച്ചുവെച്ച് റോയ് തന്റെ ബാല്യകാല സഖിയായ ഡോ. മീരയെ വീണ്ടും കാണുന്നു.പിന്നീട് ഇരുവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു നല്ല സിനിമക്ക് വേണ്ട എല്ലാ ചേരുവകള്‍ക്കും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഹല്ലേലൂയ ഒരു മികച്ച കുടുംബചിത്രം തന്നെയാണ് എന്നതില്‍ തെല്ലും സംശയമില്ല.

[gallery link="file" columns="5" ids="9317,9316,9315,9467,9466,9465,9464,9463,9458,9459,9460,9461,9457,9456,9455,9454,9453,9448,9443,9444,9449,9450,9445,9446,9447,9452,9451,9442,9440,9439"]

നരേന്‍, മേഘ്ന എന്നിവരെ കൂടാതെ കെ.ബി ഗണേഷ് കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഗത, നിയാസ് കലാഭവന്‍, ശശി കലിങ്ക, പാഷാണം ഷാജി (സാജു നവോദയ), രാജ്മോഹന്‍ ഉണ്ണിത്താന്‍, സജിത മഠത്തില്‍, ദേവി അജിത്‌ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നരേന്‍, മേഘ്ന എന്നിവരുടെ ബാല്യകാലം മാസ്‌റ്റര്‍ എറിക്കും ബേബി ദുര്‍ഗ്ഗയും അവതരിപ്പിക്കുന്നു.അര്‍ത്ഥവത്തായ വരികള്‍ കൊണ്ടും ഹൃദ്യമായ ഈണം കൊണ്ട് സമ്പുഷ്ടമായ ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ബി. സന്ധ്യ ഐ.പി.എസ്‌, അഭിമാന്‍ എന്നിവരുടെ വരികള്‍ക്ക്‌ ചന്ദ്രന്‍ രാമംഗലമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബാര്‍ക്കിംഗ്‌ ഡോഗ്‌സ് സെല്‍ഡം ബൈറ്റ്‌ ഫിലിംസിന്റെ ബാനറില്‍ കെ.എം. സുരേന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം  അഭിമാന്‍, സുനിരാജ്‌ എന്നിവരാണ് നിര്‍വഹിക്കുന്നത്.കലാ നിര്‍വഹണം - നിമേഷ്‌ താനൂര്‍, മേക്കപ്പ്‌ - കിഷോര്‍, വസ്‌ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്‌റ്റില്‍സ്‌- ശ്രീജിത്ത്‌ ചെട്ടിപ്പടി, പരസ്യകല- യെല്ലോ ടൂത്ത്‌, എഡിറ്റര്‍- രാഗേഷ്‌ നാരായണന്‍, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍- അനുരാജ്‌ മനോഹര്‍, സംവിധാന സഹായികള്‍- ശ്യാം മോഹന്‍, വിനു വര്‍ഗീസ്‌, ആല്‍വിന്‍, ഓഫീസ്‌ നിര്‍വഹണം- വിശ്വദേവ്‌