സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ...

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

rajesh-pillai

കൊച്ചി: പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്നലെ പുറത്തിറങ്ങിയ വേട്ടയാണ് അവസാന ചിത്രം. 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് ആണ് രാജേഷ് പിള്ളയുടെ ശ്രദ്ധേയമായ ചിത്രം. അമല പോളും നിവിനും ഒന്നിച്ച മിലിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2005 ല്‍ ഇറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആണ് ആദ്യ ചിത്രം.

വേട്ടയുടെ ചിത്രീകരണത്തിനിടയിലും രോഗ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാള്‍ ചികിത്സയിലായിരുന്നു.

സംസ്‌കാരം നാളെ 10.30 ന് രവിപുരം ശ്മശാനത്തില്‍ നടക്കും. നാളെ രാവിലെ 8.30 മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തില്‍ വെക്കും.

Read More >>