ആറ് ബോളില്‍ ആറ് വിക്കറ്റ്; 8 വയസുകാരന്റെ വിസ്മയ പ്രകടനം

ന്യൂസിലാന്‍ഡ്‌ : ഈ എട്ട് വയസുകാരന്‍ ബാലന്റെ പേര് ലുക്ക്‌ മാര്‍ഷ്. സ്വദേശം ന്യൂസിലാന്‍ഡ്‌. ഇഷ്ടപ്പെട്ട കളി ക്രിക്കറ്റ്. ഇഷ്ട താരം ന്യൂസിലാന്‍ഡ്‌...

ആറ് ബോളില്‍ ആറ് വിക്കറ്റ്; 8 വയസുകാരന്റെ വിസ്മയ പ്രകടനം

luke-marsh

ന്യൂസിലാന്‍ഡ്‌ : ഈ എട്ട് വയസുകാരന്‍ ബാലന്റെ പേര് ലുക്ക്‌ മാര്‍ഷ്. സ്വദേശം ന്യൂസിലാന്‍ഡ്‌. ഇഷ്ടപ്പെട്ട കളി ക്രിക്കറ്റ്. ഇഷ്ട താരം ന്യൂസിലാന്‍ഡ്‌ ട്വന്റി 20 നായകന്‍ കൂടിയായ കെയിന്‍ വില്ല്യംസന്‍.

ലൂക്ക് മാര്‍ഷ് വാര്‍ത്തകളില്‍ നിറയുന്നത് ഒരു ഓവറിലെ 6 ബോലുകളിലായി 6 വിക്കറ്റ് നേടിയ ബാലന്‍ എന്ന ടാഗോട് കൂടിയാണ്. ആറ്  ബോള്‍ എറിഞ്ഞു, ആറിലും ബാറ്സ്മാന്‍മാര്‍ ക്ലീന്‍ ബൌള്‍ഡ് !

ന്യൂസിലാന്‍ഡിലെ മോണ്ടിസിലോയിലെ ബ്രൂക്ക് വില്ല സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ലൂക്ക് സ്റ്റമ്പുകളിലേക്ക് മാത്രം ബൌള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ബൌളര്‍ ആണ്.

തന്റെ പിറന്നാള്‍ ആഘോഷം ആകണമെങ്കില്‍ 3 വിക്കറ്റ് നേടണം എന്ന് ലൂക്കിന്റെ അച്ഛന്‍ ടോണി മത്സരം തുടങ്ങും മുന്‍പ് ലൂക്കിനോട് പറഞ്ഞിരുന്നു. പിറന്നാള്‍ ആഘോഷമല്ല മറിച്ച് ഉത്സവമാക്കി മാറ്റി കൊണ്ട് ലൂക്ക് 6 വിക്കറ്റ് നേടുകയായിരുന്നു.

ഭാവിയില്‍ ന്യൂസിലാന്ഡ് ദേശിയ ടീമില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ലൂക്ക് വലം കൈയ്യന്‍ ഫാസ്റ്റ് ബൌളറാണ്.

Read More >>