എല്‍ജി ജി5 ഇന്ത്യയിലേക്ക്

എല്‍ജിയുടെ ഏറ്റവും പുതിയ മൊബൈല്‍ഫോണ്‍ ജി5 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. മോഡ്യൂലാര്‍ ഫോണ്‍ എന്നതാണ് എല്‍ജി ജി5 ന്റെ പ്രധാന...

എല്‍ജി ജി5 ഇന്ത്യയിലേക്ക്

LG

എല്‍ജിയുടെ ഏറ്റവും പുതിയ മൊബൈല്‍ഫോണ്‍ ജി5 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. മോഡ്യൂലാര്‍ ഫോണ്‍ എന്നതാണ് എല്‍ജി ജി5 ന്റെ പ്രധാന പ്രത്യേകത

വേര്‍പെടുത്താവുന്ന തരം ബാറ്ററി, ഡിസ്‌പ്ലേയുടെ അടിയിലുള്ള ഭാഗം എന്നിവയാണ് ഇതിന്റെ പ്രധാനഭാഗങ്ങള്‍. ഡിസ്‌പ്ലേയുടെ താഴെ വേറെ മോഡ്യൂള്‍ വച്ചും ഇത് പ്രവര്‍ത്തിപ്പിക്കാം. നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ക്യാമറയുള്ള ഒരു മൊഡ്യൂള്‍ ചേര്‍ത്ത് വയ്ക്കാം. ഈ മൊഡ്യൂളിന് പ്രത്യേക ബാറ്ററി ശേഷിയും ഉണ്ട്. 1200 എംഎഎച്ച് ആണ് ഈ മോഡ്യൂളിന്റെ ബാറ്ററി ശേഷി.


പ്ലാസ്റ്റിക്ക് മെറ്റല്‍ ബോഡി ഉപേക്ഷിച്ച് പൂര്‍ണ്ണമായും മെറ്റലില്‍ തീര്‍ത്ത എല്‍ജിയുടെ ആദ്യഫോണാണ് ഇത്. 16 മെഗാപിക്‌സല്‍ , 8 മെഗാപിക്‌സല്‍ എന്നിങ്ങനെ രണ്ടു പിന്‍ക്യാമറകള്‍ ഈ ഫോണിനുണ്ട്. 8 എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 820 പ്രോസസറാണ് ഫോണിനുള്ളത്. 4ജിബിയാണ് റാം ശേഷി. 5.3 ഇഞ്ച് ക്യൂഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലെയുള്ള എല്‍ ജി5ന്റെ റെസല്യൂഷന്‍ 1440ഃ2560 പിക്‌സലാണ് സ്‌ക്രീന്‍ ഡെന്‍സിറ്റി 554പിപിഐ ആണ്. ആന്‍ഡ്രോയ്ഡ് മാഷ്‌മെലോയാണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.

ക്യുക്ക് ചാര്‍ജ് 3.0 ടെക്‌നോളജി ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ചാര്‍ജ് ചെയ്യുന്നതിനെക്കാളും 27 ശതമാനം വേഗത കൂടുതല്‍ ആണ് ഇതില്‍. എന്ന് മാത്രമല്ല, ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് 41.9 ശതമാനം വരെ ഈ ഫോണ്‍ ലാഭിക്കുകയും ചെയ്യും.

Story by
Read More >>