3 ജിബി റാമും തിയറ്റര്‍ മാക്സ് ടെക്നോളജിയുമായി ലെനോവോയുടെ വൈബ് കെ 4 നോട്ട്

ലെനോവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിലൊന്നായ വൈബ് കെ 4 നോട്ടിന്റെ ഒരുലക്ഷത്തി എഴുപതിനായിരം ഫോണുകള്‍ വിറ്റഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. ആമസോണ്‍...

3 ജിബി റാമും തിയറ്റര്‍ മാക്സ് ടെക്നോളജിയുമായി  ലെനോവോയുടെ വൈബ് കെ 4 നോട്ട്

lenovo 2

ലെനോവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിലൊന്നായ വൈബ് കെ 4 നോട്ടിന്റെ ഒരുലക്ഷത്തി എഴുപതിനായിരം ഫോണുകള്‍ വിറ്റഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. ആമസോണ്‍ വഴി നാല് ദിവസങ്ങളിലായി നടത്തിയ നടത്തിയ എക്ലൂസിവ് വില്പനയിലാണ് ഇത്രയും ഫോണുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ വിറ്റ്‌ പോയത്. ലെനോവോ എന്ന ചൈനീസ് ഇലക്ട്രോണിക്സ് ഭീമന്‍ , തങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ മോഡലായ കെ 3 നോട്ടിന്റെ തുടര്‍ച്ചയായാണ് വൈബ് കെ 4 നോട്ട് വിപണിയിലെത്തിച്ചത്.


3 ജിബി റാമും 1.3 ജിഗാ ഹെര്‍ട്സ് ക്ലോക്ക് സ്പീഡ് ഉള്ള മീഡിയാടെക് ഒക്ടാ കോര്‍ പ്രോസസറും (MediaTek MT6753 ) ഉള്ള ഈ ഫോണില 13 മെഗാപിക്സല്‍ റെയര്‍ ക്യാമറയും 5 മെഗാ പിക്സല്‍ ഫ്രണ്ട് ക്യാമറയും ആണുള്ളത്. 5.5 ഇഞ്ച്‌ വലിപ്പമുള്ള ഫുള്‍ എച്ച് ഡി ഡിസ്പ്ളേയ്ക്ക് 401 PPI ക്ലാരിറ്റിയും കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 യുടെ കരുത്തുമുണ്ട്.

തിയറ്റര്‍ മാക്സ് ടെക്നോളജി :

വിര്‍ച്വല്‍ റിയാലിറ്റിയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന തിയറ്റര്‍ മാക്സ് ടെക്നോളജിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോള്‍ വിപണിയില്‍ സുലഭമായ വി ആര്‍ ( Virtual Reality ) ഹെഡ്സെറ്റുകള്‍ ഉപയോഗിച്ചാണ് ഈ ദൃശ്യാനുഭവം സാധ്യമാകുക. തിയറ്റര്‍ മാക്സ് ഫംക്ഷന്‍ ഓണ്‍ ചെയ്‌താല്‍ സ്ക്രീനിലെ വിഷ്വല്‍ ഇരട്ടിച്ചു രണ്ടായി കാണും. ഈ അവസ്ഥയില്‍ മൊബൈല്‍ വി ആര്‍ ഹെഡ്സെറ്റിനുള്ളില്‍ കയറ്റി വെച്ച ശേഷം ഹെഡ്സെറ്റ് ധരിച്ചാല്‍ സ്ക്രീനിലെ ദൃശ്യം ഒരു വലിയ തിയറ്റര്‍ സ്കീനില്‍ കാണുന്ന അനുഭവം സാധ്യമാണ്. ത്രീ ഡി ദുശ്ര്യങ്ങളെ ത്രീ ഡി ആയിത്തന്നെ കാണാനും സാധിക്കും. ബ്ലൂ ടൂത്ത് വഴി കണക്റ്റ് ചെയ്യാവുന്ന ഒരു ജോയ് സ്ടിക് കൂടി ഉണ്ടെങ്കില്‍ ഒരു ബിഗ്‌ സ്ക്രീന്‍ ഗെയിമിങ്ങും സാധ്യമാകും. കെ 4 നോട്ടിനു വേണ്ടി എക്സ്ക്ളൂസിവ് ആയി നിര്‍മ്മിച്ച ആന്റ് വി ആര്‍ ഹെഡ് സെറ്റുകളും ആമസോണില്‍ ലഭ്യമാണ്. ആന്റ് വി ആര്‍ ഹെഡ്സെട്ടിനോടൊപ്പമുള്ള ഫോണിന്റെ ബണ്ടില്‍ പാക്കിന് 12499 രൂപയാണ് ആമസോണില്‍ വില. ഫോണിനു മാത്രമായി 11998 രൂപയും ആന്റ് വി ആര്‍ ഹെഡ് സെറ്റിനു മാത്രമായി 1299 രൂപയുംവിലയാണ്.

ഡോള്‍ബി അറ്റ്മോസ്:

ലെനോവോ ഫോണുകളുടെ മാത്രം പ്രത്യേകതയായ ഡോള്‍ബി അറ്റ്മോസ് സൌണ്ട് സിസ്റ്റം തന്നെയാണ് കെ 4 നോട്ടിലുമുള്ളത്. എന്നാല്‍ ഹെഡ്ഫോണ്‍ വഴി മാത്രം ലഭിച്ചിരുന്ന ഡോള്‍ബി ശ്രവ്യാനുഭവം 1.5 വാട്ട്സ് പവറുള്ള രണ്ടു ഫ്രണ്ട് സ്പീക്കറുകള്‍ വഴിയും ലഭ്യമാക്കുന്നു എന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. മൂന്നു മൈക്കുകള്‍ ഉപയോഗിക്കുന്ന വുള്‍ഫ്സണ്‍ ഓഡിയോ കോഡെക്ക് കോള്‍ , വോയ്സ് റെക്കോര്‍ഡിംഗ് തുടങ്ങിയവയുടെ ക്ലാരിറ്റി ഉറപ്പു വരുത്തുന്നു. വൈഡ് ബാന്‍ഡ് നോയ്സ് റിഡക്ഷന്‍ , ഹൈ പെര്‍ഫോമന്‍സ് അക്കൌസ്റ്റിക്ക് എക്കോ ക്യാന്‍സലേഷന്‍, സ്റ്റീരിയോ ആമ്പിയന്റ് നോയ്സ് ക്യാന്‍സലേഷന്‍ , സ്പീച് എന്‍ഹാന്‍സ്മെന്റ് എന്നിവയാണ് ഈ സംവിധാനത്തിന്റെ മേന്മകള്‍.

ഫിംഗര്‍ പ്രിന്റ്‌ സെക്യൂരിറ്റി , എന്‍ എഫ് സി കണക്ടിവിറ്റി:

സ്ക്രീന്‍ ലോക്കിംഗിന് കപ്പാസിറ്റിവ് ഫിംഗര്‍ പ്രിന്റ്‌ ടെക്നോളജിയാണ് ലെനോവോ ഈ ഫോണില്‍ ആഡ് ചെയ്തിരിക്കുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. സ്ക്രീന്‍ ലോക്ക് ചെയ്യാന്‍ മാത്രമല്ല സെല്‍ഫി എടുക്കുന്നതടക്കമുള്ള ജെസ്റ്റര്‍ കണ്ട്രോളുകള്‍ക്കും ഈ സെന്‍സര്‍ ഉപയോഗിക്കാന്‍ സാധിക്കും. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ അഥവാ എന്‍ എഫ് സി വഴി ഹൈസ്പീഡ് ഡേറ്റ ട്രാന്‍സ്ഫര്‍,എന്‍ എഫ് സി ടാഗ് റീഡിംഗ് എന്നിവസാധ്യമാകും.

ഈ ഫോണിന്റെ 13 MP റെയര്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന PDAF (Phase Detection Auto Focus) ടെക്നോളജി പിന്തുണയുള്ള ഐസോസെല്‍ സെന്‍സര്‍ ഫാസ്റ്റ് ഫോക്കസിംഗ് സാധ്യമാക്കുന്നു. 5 MP ഉള്ള സെല്‍ഫി ക്യാമറയെ ഹാന്‍ഡ് സൈന്‍ ഉപയോഗിച്ചു ടാപ്പ് സൌണ്ട് ഉപയോഗിച്ചും നിയന്ത്രിക്കാന്‍ സാധിക്കും.16GB ഇന്‍ ബില്‍റ്റ്എക്സ്ടെര്‍ണല്‍ മെമ്മറിയുള്ള ഈ ഫോണ്‍ 128 GB വരെയുള്ള എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യും. 3300 mAh ആണ് ബാറ്ററിയുടെ കപ്പാസിറ്റി. ആന്‍ഡ്രോയിഡ് 5.1 ലോലിപ്പോപ്പ് അടിസ്ഥാനപെടുത്തിയുള്ള വൈബ് യു ഐ ആണ് ഈ ഹാന്‍ഡ്സെറ്റിലുള്ളത്. ഉടന്‍ തന്നെ മാര്‍ഷ്മെല്ലോ അപ്ഡേറ്റ്ലഭ്യമായേക്കും. ഡ്യുവല്‍ സിം 4G ആണ് മറ്റൊരു പ്രത്യേകത.

Read More >>