നിയമസഭ തിരഞ്ഞെടുപ്പ്: ഇരുപത്തിയഞ്ച് സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ഡൽഹി: വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 25സീറ്റെങ്കിലും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹൈക്കമ്മാൻഡിനെ സമീപിച്ചു. യൂത്ത് കോൺഗ്രസ്...

നിയമസഭ തിരഞ്ഞെടുപ്പ്: ഇരുപത്തിയഞ്ച് സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

rahul

ഡൽഹി: വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 25സീറ്റെങ്കിലും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹൈക്കമ്മാൻഡിനെ സമീപിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ അമരീന്ദർ രാജാ ബ്രാറിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആർ.മഹേഷും 25 പേരുടെ പട്ടിക കൈമാറി.

25 സീറ്റ് ആവശ്യപ്പെട്ടുവെങ്കിലും 15 എങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയാണ് യൂത്ത് കോണ്‍ഗ്രെസ് ഇപ്പോള്‍ വച്ചു പുലര്‍ത്തുന്നത്. സീറ്റുകള്‍ ലഭിക്കുകയാണുയെങ്കിലും ഡീൻ കുര്യാക്കോട് പീരുമേട്ടിലും മഹേഷ് കരുന്നാഗപ്പള്ളിയിലും മത്സരിക്കും.