സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷിന്‍റെ മകള്‍  അന്തരിച്ചു

ചെന്നൈ: സംഗീതസംവിധായകന്‍ ജോണ്‍സന്‍ മാഷിന്‍റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സനെ(29) മരിച്ച നിലയില്‍    കോടമ്പാക്കത്തെ അശോക്‌നഗറിലുള്ള ഫ്‌ലാറ്റില്‍ കണ്ടെത...

സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷിന്‍റെ മകള്‍  അന്തരിച്ചു

shan

ചെന്നൈ: സംഗീതസംവിധായകന്‍ ജോണ്‍സന്‍ മാഷിന്‍റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സനെ(29) മരിച്ച നിലയില്‍    കോടമ്പാക്കത്തെ അശോക്‌നഗറിലുള്ള ഫ്‌ലാറ്റില്‍ കണ്ടെത്തി.  ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണകാരണം എന്നത് ഇനിയും വ്യക്തമായിട്ടില്ല.

ഇന്നലെ ഒരു ചിത്രത്തിന്റെ പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് ശേഷംവീട്ടിലേക്കു  വന്നതായിരുന്നു ഷാന്‍ ജോണ്‍സന്‍.  ജോണ്‍സന്‍ മാഷിന്‍റെ മകന്‍ രണ്ടു വര്ഷം മുന്നേ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. അമ്മ റാണി ജോണ്‍സന്‍.

മൃതദേഹം റോയ്‌പേട്ട നഗര്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story by
Read More >>