ലാല്‍ജോസും മോഹന്‍ലാലും ഒന്നിക്കുന്നു

ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചന.ബെന്നി.പി.നായരമ്പലം തിരക്കഥ രചിച്ചു മോഹന്‍ലാല്‍...

ലാല്‍ജോസും മോഹന്‍ലാലും ഒന്നിക്കുന്നു

mohanlal-laljose

ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചന.

ബെന്നി.പി.നായരമ്പലം തിരക്കഥ രചിച്ചു മോഹന്‍ലാല്‍ നായകനാകുന്ന  ചിത്രം താന്‍ സംവിധാനം ചെയ്യാന്‍ സാദ്ധ്യത  ഉണ്ടെന്നു ലാല്‍ ജോസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇത് ഒരു മുഴുനീള ഹാസ്യ ചിത്രം ആയിരിക്കുമെന്നും തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണ് എന്നും ലാല്‍ ജോസ് പറഞ്ഞു.

മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി കസിന്‍സ് എന്ന ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്യാന്‍ ഒരുങ്ങിയതായിരുന്നു  എങ്കിലും പിന്നീട് ആ പദ്ധതി ഇരുവരും ഉപേക്ഷിക്കുകയായിരുന്നു. നിവിന്‍ പോളിയെ നായകനാക്കി ബോബി-സഞ്ജയ്‌യുടെ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലാല്‍ ജോസ് ഇപ്പോള്‍. ആ ചിത്രത്തില്‍ നിന്നും നിവിനെ പുറത്താക്കിയെന്നും കാരണം നിവിനും ലാല്‍ ജോസും തമ്മിലുണ്ടായ ചില പ്രശ്നങ്ങള്‍ ആണെന്നുമുള്ള  വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ ഇതൊക്കെ വെറും കെട്ടി ചമച്ച കഥകള്‍ മാത്രമാണെന്നും സിനിമയുടെ ചിത്രീകരണം മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നും ലാല്‍ ജോസ് വ്യക്തമാക്കി.