5 വര്‍ഷങ്ങള്‍ക്ക് ശേഷം കുവൈറ്റ് ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു

കുവൈറ്റ്: കുവൈറ്റിന്‍റെ അഭിമാനസ്തംഭമായ 'കുവൈറ്റ് ടവര്‍' വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കപ്പെടുന്നു. നീണ്ട 5 വര്‍ഷത്തെ പുനരുദ്ധാരണ...

5 വര്‍ഷങ്ങള്‍ക്ക് ശേഷം കുവൈറ്റ് ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു

kuwait tower copyകുവൈറ്റ്: കുവൈറ്റിന്‍റെ അഭിമാനസ്തംഭമായ 'കുവൈറ്റ് ടവര്‍' വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കപ്പെടുന്നു. നീണ്ട 5 വര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അടുത്ത മാസം 8ന് ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ടവര്‍ മാനേജര്‍ മുബാറഖ് അബ്ദുള്‍ അല്‍ അസീസ്‌ അല്‍ എനൈസി അറിയിച്ചു.

സന്ദര്‍ശകര്‍ക്കായി ടവര്‍ ഇന്ന് തുറന്നു കൊടുക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത് എന്നാല്‍ ദേശീയവിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രയോഗങ്ങള്‍ നടത്തുന്നത് ഈ ടവര്‍ കേന്ദ്രീകരിച്ചായതിനാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.


ടവറിലെ പ്രധാന ഗോപുരത്തിലെ കറങ്ങുന്ന ഭക്ഷണശാലകളും, കോഫി ഷോപ്പുകളും, ഹാളുകളുമാണ് കുവൈറ്റ് ടവറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇവിടുത്തെ കറങ്ങുന്ന പ്ലാറ്റ്ഫോമില്‍ നിന്നാല്‍ കുവൈറ്റ് സിറ്റിയുടെയും അറേബ്യന്‍ കടലിന്‍റെയും സൗന്ദര്യം ദൂരദര്‍ശിനിയുടെ സഹായമില്ലാതെ തന്നെ ആസ്വദിക്കാനാവും എന്നത് മറ്റൊരു ആകര്‍ഷകതയാണ്.

സമുദ്രനിരപ്പില്‍ നിന്നും 123 അടി ഉയരത്തില്‍ 38,000 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ 3 സുപ്രധാന ടവറുകളാണ് ഉള്ളത്. മറ്റ് രണ്ട് ഗോപുരങ്ങളില്‍ ഒന്ന് കുടിവെള്ള സംഭരണിയായും മറ്റൊന്ന് വൈദ്യുതി വിതരണ കേന്ദ്രമായും പ്രവര്‍ത്തിക്കുന്നു.

1971ല്‍ അന്നത്തെ അമീറായിരുന്ന ഷേഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബായുടെ താല്‍പര്യപ്രകാരമാണ് ‘കുവൈറ്റ് ടവറിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. സ്വീഡിഷ് എഞ്ചിനീയര്‍മാരുടെ രൂപകല്‍പനയില്‍ ഒരു യുഗോസ്ലാവിയ കമ്പനി 5 വര്‍ഷം കൊണ്ടാണ് ടവറിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1979ലാണ് ടവര്‍ ഔദ്യോകികമായി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 55,000 ചൈനീസ് സ്റ്റീല്‍ പെയിന്റുകളാണ് ടവറിന് 8 വര്‍ണ്ണങ്ങള്‍ നല്‍കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്‌.

Read More >>