മഅ്ദനിയോടുള്ള സമീപനമാണ് സര്‍ക്കാരിന് ജയരാജനോടെന്ന് കോടിയേരി

കോഴിക്കോട്: പി. ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെയ്യാത്ത കുറ്റത്തിന്...

മഅ്ദനിയോടുള്ള സമീപനമാണ് സര്‍ക്കാരിന് ജയരാജനോടെന്ന് കോടിയേരി

kodiyeri

കോഴിക്കോട്: പി. ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെയ്യാത്ത കുറ്റത്തിന് മഅ്ദനി 12 വര്‍ഷം ശിക്ഷ അനുഭവിച്ചു. ഇതേ സമീപനമാണ് ജയരാജനോടും സര്‍ക്കാരിനുള്ളതെന്ന് കോടിയേരി ആരോപിച്ചു.

പി. ജയരാജനെതിരായ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. കേസെടുത്ത് സി.പി.എമ്മിനെ തകര്‍ക്കാനാവില്ല. ജയരാജനെതിരെ യു.എ.പി.എ നിയമം ചുമത്തിയതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവരുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.


ആറ് മാസത്തേക്ക് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി പ്രവര്‍ത്തകരെ ജയിലില്‍ അടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. എന്നാല്‍, ഇ.എം.എസ് ഒഴികെയുള്ള നേതാക്കളെയെല്ലാം ജയിലില്‍ അടച്ചശേഷമാണ് 1965 ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അന്ന് തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി സിപിഐഎം മാറിയെന്നും കോടിയേരി പറഞ്ഞു.

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ പി ജയരാജന്‍ കഴിഞ്ഞ ദിവസമാണ് തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ ജയരാജനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More >>