മാണി വീണ്ടും പാലായില്‍ മത്സരിക്കും

പാല : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലായില്‍ തന്നെ മത്സരിക്കുമെന്ന് മുന്‍ ധനകാര്യ മന്ത്രി കൂടിയായ കെ.എം മാണി. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന ...

മാണി വീണ്ടും പാലായില്‍ മത്സരിക്കും

km-mani

പാല : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലായില്‍ തന്നെ മത്സരിക്കുമെന്ന് മുന്‍ ധനകാര്യ മന്ത്രി കൂടിയായ കെ.എം മാണി. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലയെന്നും ന്‍ സ്ഥാനാര്‍ഥിയായി നില്‍ക്കണം എന്നത് പാലാക്കാരുടെ ആഗ്രഹമാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

താന്‍ മത്സരിക്കില്ല എന്ന് പറയുന്നത് ശത്രുക്കളാണെന്നും പാര്‍ട്ടിയിലെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞ അദ്ദേഹം പാര്‍ട്ടിക്കുള്ളിലെ അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് പിസി ജോര്‍ജിന്റെ ഗതിയായിരിക്കുമെന്നും ഓര്‍മിപ്പിച്ചു.

പാര്‍ട്ടിയ്‌ക്ക് എതിരായ നീക്കങ്ങള്‍ക്ക്‌ പിന്നില്‍ ഒന്നോ രണ്ടോ വ്യക്‌തികള്‍ മാത്രമാണെന്നും തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്‌ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും മാണി വ്യക്‌തമാക്കിയിട്ടുണ്ട്‌

Read More >>