അമര്‍ രഹേ ജവാന്‍ !!

സിയാച്ചിനിലെ മഞ്ഞുമലയിൽ ജീവൻ പൊലിഞ്ഞ ലാൻസ് നായിക് ബി.സുധിഷിന് ജന്മനാട് അന്തിമോപചാരം അർപ്പിക്കുന്നു.ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ...

അമര്‍ രഹേ ജവാന്‍ !!

sudheesh

സിയാച്ചിനിലെ മഞ്ഞുമലയിൽ ജീവൻ പൊലിഞ്ഞ ലാൻസ് നായിക് ബി.സുധിഷിന് ജന്മനാട് അന്തിമോപചാരം അർപ്പിക്കുന്നു.

ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ജവാന്റെ മൃതദേഹം, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനം ഏറ്റുവാങ്ങി. തുടർന്ന് പാങ്ങോട് സൈനിക ക്യാമ്പിൽ, എത്തിച്ച ശരീരം 101 വാഹനങ്ങളുടെ അകമ്പടിയോടെ സ്വദേശമായ കൊല്ലം ജില്ലയിലെ മൺറോത്തുരുത്തിലേക്ക് കൊണ്ടുവന്നു.മൺറോതുരുത്ത് ഗവ: എൽ പി.എസ് ൽ പൊതുദർശനത്തിന് വച്ച ശരീരത്തിന്, ആയിരങ്ങൾ അന്ത്യാഞ്ജലികൾ അർപ്പിച്ചു.

കൊല്ലം ജില്ലയിലെ ഈ കൊച്ചു ഗ്രാമത്തിൽ നിന്നും, രാജ്യസുരക്ഷ ഏറ്റെടുത്തു വീരചരമം പ്രാപിച്ച ജവാനോടുള്ള സ്നേഹവും ആദരവുമായിരുന്നു എല്ലാവരുടേയും മനസ്സിൽ.

ഇന്ന് വൈകുന്നേരം, പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സുധീഷിന്റെ മൃതദേഹം, മൺറോത്തുരുത്തിലുള്ള കൊച്ചുമുളം തറയിൽ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ആർമിയുടെ നേതൃത്വത്തിലായിരിക്കും സംസ്ക്കാര ചടങ്ങുകൾ നടക്കുക.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന്, സുധീഷടക്കം ഒമ്പത് സൈനികരുടെ മൃതദേഹങ്ങൾ ഇന്നലെ മാത്രമാണ് ഡൽഹിയിൽ എത്തിച്ചത്. മൃതദേഹം ഏറ്റുവാങ്ങുവാൻ ഡൽഹി വിമാനത്താവളത്തിൽ കേരള ഹൗസിൽ നിന്നും ആരും എത്താതിരുന്നത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.

നമ്മൾ സുരക്ഷിതരായിരിക്കുവാൻ, രക്തം ഹിമമാക്കി മാറ്റി ദേശത്തിന് കാവലിരുന്ന ധീര ജവാന് ലാൻസ് നായിക് ബി.സുധീഷിന്, എല്ലാ ആദരങ്ങളോടുകൂടിയും, അഭിമാനത്തോടു കൂടിയും ഉള്ള പ്രണാമം!

Read More >>