സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: മലയാള സിനിമ ലോകത്ത് വിജയ ചിത്രങ്ങള്‍ തുടര്‍കഥയായ വര്‍ഷമായിരുന്നു 2015. ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടി മുന്നേറിയ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും

ennu-ninte-moideen-pathemari

തിരുവനന്തപുരം: മലയാള സിനിമ ലോകത്ത് വിജയ ചിത്രങ്ങള്‍ തുടര്‍കഥയായ വര്‍ഷമായിരുന്നു 2015. ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടി മുന്നേറിയ 2015ലെ ഏറ്റവും മികച്ച ചിത്രം, നടന്‍, നടി, തുടങ്ങിയയെല്ലാം നാളെ അറിയാം.

2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ തിരുവനന്തപുരത്ത് സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിക്കും. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. 73 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്.


പത്തേമാരി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും എന്ന് നിന്റെ മൊയ്തീന്‍ എന്നാ ചിത്രത്തിലൂടെ പ്രിഥ്വിരാജും മികച്ച നടനാകാനുള്ള പട്ടികയില്‍ മുന്‍ പന്തിയിലുണ്ട്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ കാഞ്ചനമാലയെ അനശ്വരമാക്കിയ പാര്‍വ്വതിയാണ് നടിമാരുടെ പട്ടികയില്‍ മുന്നില്‍, ചാര്‍ലിയും പാര്‍വ്വതിയുടെ സാധ്യത കൂട്ടുന്നു. മിലിയെ മികവുറ്റതാക്കിയ അമലപോളും എന്നും എപ്പോഴിലെയും റാണി പത്മിനിയിലെയും പ്രകടനങ്ങളുമായി മഞ്ജുവാര്യരും ഒപ്പമുണ്ട്

പത്തേമാരിയും എന്ന് നിന്റെ മൊയ്തീനും എത്ര അവാര്‍ഡുകള്‍ വച്ചു നേടുമെന്നതും മലയാളി സിനിമ പ്രേക്ഷകര്‍ ഉറ്റു നോക്കുന്ന ഒരു ചോദ്യമാണ്.  മികച്ച സിനിമ, സംവിധായകന്‍, നടന്‍,  തുടങ്ങിയ പ്രധാന വിഭാഗങ്ങളില്ലെല്ലാംഇരു ചിത്രങ്ങളും കൊമ്പ് കൊര്‍ക്കുന്നു.

ആര്‍എസ് വിമല്‍, സലീം അഹമ്മദ്, ഇന്നലെ വിടവാങ്ങിയ രാജേഷ് പിള്ള, ഡോക്ടര്‍ ബിജു എന്നിവരാണ് സംവിധായകരുടെ പട്ടികയില്‍ സാധ്യതയേറയുള്ളവര്‍.