ബജറ്റ് ജനപ്രിയമാക്കുവാന്‍ തയ്യാറെടുത്തു മുഖ്യമന്ത്രി

നിയമസഭാ സമ്മേളനം പ്രശ്നകലുഷിതമെങ്കിലും, നാളെ ബജറ്റ് അവതരണത്തിനായുള്ള അവസാന ഘട്ട മിനുക്ക പണികളുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി...

ബജറ്റ് ജനപ്രിയമാക്കുവാന്‍ തയ്യാറെടുത്തു മുഖ്യമന്ത്രി

oommen-chandy

നിയമസഭാ സമ്മേളനം പ്രശ്നകലുഷിതമെങ്കിലും, നാളെ ബജറ്റ് അവതരണത്തിനായുള്ള അവസാന ഘട്ട മിനുക്ക പണികളുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയ്യാറെടുക്കുന്നു.

പ്രതിപക്ഷത്തിന്റെ നിലപാട് എന്തു തന്നെയായാലും ഭരണഘടനയനുസരിച്ചുള്ള കർത്തവ്യം നിറവവേറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ തവണ കെ.എം മാണിയുടെ ബജറ്റ് അവതരണത്തിൽ സംഘർഷം സൃഷ്ടിച്ച അവസ്ഥയ്ക്ക് വിരുദ്ധമായി, വേറിട്ട പ്രതിഷേധ ശൈലിക്കൊരുങ്ങി പ്രതിപക്ഷവും നീക്കങ്ങള്‍ തയ്യാറാക്കുന്നു.

സ്പീക്കറുടെ ഡയസ് കൈയ്യേറി, സ്പീക്കറെ ശാരീരികമായ തടഞ്ഞു സംഘർഷാവസ്ഥ സൃഷ്ടിച്ച സമരരീതികൾക്ക് ,അന്ന് പ്രതിപക്ഷത്തിന് വളരെയധികം അക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു.
ബജറ്റ് തയ്യാറാക്കുന്നതും, അവതരിപ്പിക്കുന്നതും ഉമ്മൻ ചാണ്ടിക്ക് പുതുമയല്ല. എന്നാൽ അത് മുന്‍പ്‌ നാലു പ്രാവശ്യവും  ധനമന്ത്രിയായിരുന്നപ്പോഴാണ് എന്ന് മാത്രം.


 മുഖ്യമന്ത്രി എന്ന നിലയിലുള്ള തിരക്കുകളും, വിവാദങ്ങളും ഒന്നും ബജറ്റ് ഒരുക്കങ്ങളെ ബാധിക്കാതിരിക്കുവാൻ, ഉമ്മൻ ചാണ്ടി ഇക്കുറി ശ്രമിച്ചു . രാത്രി ഉറക്കമിളച്ചും, യാത്രയ്ക്കിടയിൽ ഫോണും, ഇൻറർനെറ്റും ഉപയോഗിച്ചും മുഖ്യമന്ത്രി നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു.


ബജറ്റ് പ്രസംഗം മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയും മാത്രമെ കാണാറുള്ളു. ഇത്തവണ രണ്ടും ഒരാൾ ആയതിനാൽ ബജറ്റ് നാളെ വരെ ഒരാളിലെ രഹസ്യമാണ്.


വിഴിഞ്ഞം തുറമുഖം, കോഴിക്കോട് തിരുവനന്തപുരം സബർബൻ റയിൽ, കണ്ണൂർ വിമാനത്താവളം അങ്ങിയ ബഹത് പദ്ധതികൾക്കുള്ള തുക ബജറ്റിൽ വിലയിരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Read More >>