സന്തോഷ്‌ ട്രോഫി; കേരളം പുറത്ത്

ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്തായി.നിര്‍ണായക മത്സരത്തില്‍ തമിഴ്നാടിനോട് സമനില വഴങ്ങിയ കേരളം...

സന്തോഷ്‌ ട്രോഫി; കേരളം പുറത്ത്

football

ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്തായി.

നിര്‍ണായക മത്സരത്തില്‍ തമിഴ്നാടിനോട് സമനില വഴങ്ങിയ കേരളം ഗോള്‍ ശരാശരിയില്‍ തമിഴ്നാടിനു പിന്നില്‍ പോയതിന്റെ അടിസ്ഥാനത്തിലാണ് പുറത്തേക്ക് പോയത്. തമിഴ്നാട് നാഗ്പൂരില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യതനേടി

തമിഴ്നാടിനെതിരെ ആദ്യം ഗോള്‍ നേടിയ ശേഷമാണ് കേരളം തിരിച്ചടി നേരിട്ടത്.45ആം മിനിറ്റില്‍ അഷ്‌കറിലൂടെ കേരളം ലീഡെടുത്തപ്പോള്‍ വിജയപ്രതീക്ഷ ഉണര്‍ന്നു. എന്നാല്‍  10 മിനിട്ടിന് ശേഷം റീഗന്‍ കേരളത്തിന്റെ വഴിയടച്ച് തമിഴ്‌നാടിനായി സമനില ഗോള്‍ നേടി.

Read More >>