വീണ്ടും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഓരോ ദിവസവും പുതിയ പുതിയ തെളിവുകളും വെളിപ്പെടുത്തലുകളും പുറത്ത് വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി...

വീണ്ടും പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

kerala assembly

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഓരോ ദിവസവും പുതിയ പുതിയ തെളിവുകളും വെളിപ്പെടുത്തലുകളും പുറത്ത് വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ നിയമസഭയില്‍ ഇന്നും ശക്തമായ പ്രതിപക്ഷ ബഹളംമുണ്ടായി. 

സോളാര്‍, ബാര്‍ വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ അതിര് കടന്ന ഇടപ്പെടലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് ആരോപിച്ചു തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ സ്‌തംഭിപിക്കുന്നത്‌.

ചോദ്യോത്തരവേള തടസപ്പെടുത്തിപ്രതിപക്ഷം ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിയുകയാണ് എന്ന് അറിയിക്കുകയായിരുന്നു.

ബാര്‍ കോഴക്കേസ്‌ അട്ടിമറി സംബന്ധിച്ചു പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ്‌ പരിഗണിക്കാനാവില്ലെന്ന്‌ സ്‌പീക്കര്‍ പറഞ്ഞതോടെയാണ്‌ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതും തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതും.

Read More >>