സിയാച്ചിനില്‍ മരിച്ച സൈനികന്‍റെ കുടുംബത്തിന് 25 ലക്ഷവും ഭാര്യക്ക്‌ ജോലിയും

തിരുവനന്തപുരം: സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച സൈനികന്‍ ലാന്‍സ്നായിക് സുധീഷിന്‍റെ കുടുംബത്തിനു കേരള സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച...

സിയാച്ചിനില്‍ മരിച്ച സൈനികന്‍റെ കുടുംബത്തിന് 25 ലക്ഷവും  ഭാര്യക്ക്‌ ജോലിയും

lance-naik-sudheesh_650x400_61455131990 copyതിരുവനന്തപുരം: സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച സൈനികന്‍ ലാന്‍സ്നായിക് സുധീഷിന്‍റെ കുടുംബത്തിനു കേരള സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.

ബുധനാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്. സുധീഷിന്‍റെ ഭാര്യക്ക്‌ സര്‍ക്കാര്‍ ജോലിയും ഉറപ്പു നല്‍കിയിട്ടുണ്ട്.

കൊല്ലം സ്വദേശിയായ സുധീഷ് അടക്കം 10 സൈനികരാണ് ഫെബ്രുവരി മൂന്നാം തീയതി മഞ്ഞിടിച്ചിലില്‍ അകപ്പെട്ടത്. ഏകദേശം 19,500 അടി താഴ്ചയില്‍ മഞ്ഞിനടിയിലാണ് ഇവര്‍ പെട്ടുപോയത്. ഇവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്.

തിങ്കളാഴ്ച മഞ്ഞിനടിയില്‍ ജീവനോടെ കണ്ടെത്തിയ ഹനുമന്തപ്പ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എന്നാല്‍ ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മരിച്ച 9 സൈനികരുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച തന്നെ രക്ഷാപ്രവര്‍ത്തകാര്‍ കണ്ടെടുത്തു.

Read More >>