കെഎം മാണിയുമായുള്ള വിയോജിപ്പ്; കേരള കോണ്‍ഗ്രസ് എം പിളര്പ്പിലേക്ക്

തിരുവനന്തപുരം: കെഎം മാണിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുന്നു. കെഎം മാണിയുമായി ഇനിയും യോജിച്ചു...

കെഎം മാണിയുമായുള്ള വിയോജിപ്പ്; കേരള കോണ്‍ഗ്രസ് എം പിളര്പ്പിലേക്ക്

mani copy

തിരുവനന്തപുരം: കെഎം മാണിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുന്നു. കെഎം മാണിയുമായി ഇനിയും യോജിച്ചു പോകാനാകില്ലെന്നും തങ്ങളെ പ്രത്യേക ഘടകകക്ഷിയാക്കണം എന്നുമാണ്  ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കവും പിളര്‍പ്പിലേക്ക് നീങ്ങാനുള്ള കാരണമായി കണക്കാക്കപ്പെടുന്നു.

ഇതേ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതൃത്വത്തെ അറിയിച്ച ജോസഫ് വിഭാഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും  ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ജോസഫ് വിഭാഗത്തിന് സീറ്റുകള്‍ പരിമിതപ്പെടുത്താനുള്ള നീക്കം അര്‍ഹരല്ലാത്തവരെ അര്‍ഹതപ്പെടാത്ത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള ചിലരുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പിസി ജോസഫ് ആരോപിച്ചു.


റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നത് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണെന്നും, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗത്തിനുള്ള അതൃപ്തിയാണ് വിട്ടുനില്‍ക്കലിന് കാരണമായതെന്നും നേരത്തേ ആരോപണം ഉണ്ടായിരുന്നു.

എന്നാല്‍, മറ്റുചില അസൗകര്യങ്ങള്‍ കാരണമാണ് എംഎല്എമാര്‍ക്ക് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതെന്നു ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു. അതേസമയം, സഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാരോട് മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പറഞ്ഞത് താനാണെന്നു കെഎം മാണി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി മാറ്റത്തിന് സന്നദ്ധരാണെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിസി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. മാണി വിഭാഗത്തിന്റെ നിലപാടുകളില്‍ തങ്ങള്‍ അതൃപ്തരാണെന്നും ഇടതുപക്ഷത്തിനൊപ്പം ചേരാന്‍ ജോസഫ് വിഭാഗത്തിലെ ഭൂരിപക്ഷ അംഗങ്ങളും സന്നദ്ധരാണെന്നും നേരത്തേ പരോക്ഷ സൂചന നല്‍കിയിരുന്നു. മാത്രമല്ല, കേരള കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും അണിയറയില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് കളമൊരുങ്ങുന്നുണ്ടെന്നും ജോസഫ്‌ സൂചന നല്‍കിയിരുന്നു.