ബിജെപി ബന്ധം: മാണിക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ

ന്യൂഡല്‍ഹി: മാണി ബിജെപിയുമായി അടുക്കുന്നതായി സൂചന. ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങളാണ് മാണിക്ക് ബിജെപി കേന്ദ്ര നേതൃത്വം...

ബിജെപി ബന്ധം: മാണിക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ

km-mani

ന്യൂഡല്‍ഹി: മാണി ബിജെപിയുമായി അടുക്കുന്നതായി സൂചന. ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനങ്ങളാണ് മാണിക്ക് ബിജെപി കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ വാഗ്ദാനങ്ങള്‍ മാണി സ്വീകരിച്ചതയാണ് അറിയുന്നത്.

യുഡിഎഫിനെ പൂര്‍ണമായി തള്ളിപ്പറഞ്ഞായിരിക്കണം കേരള കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേരേണ്ടതെന്നാണ് ബിജെപിയുടെ ഏക ഉപാധി.

കേരള കോണ്‍ഗ്രസ്സ് ഒന്നടങ്കം എന്‍ഡി എയില്‍ വന്നാല്‍ ജോസഫ് ഗ്രൂപ്പിന് അര്‍ഹമായ പരിഗണ നല്‍കാമെന്നു കേന്ദ്ര ബിജെപി നേതൃത്വം ഉറപ്പു കൊടുത്തു എങ്കിലും ജോസഫ് വിഭാഗം പുതിയ സമവാക്യവുമായി ഉടക്കി നില്‍ക്കുന്നതാണ് മാണിയെ ബിജെപിക്കൊപ്പം നില്‍ക്കുന്നതില്‍ നിന്നും തടസ്സപ്പെടുത്തുന്നത്. യുഡിഎഫിനൊപ്പം തുടരാനാണ് ജോസഫ് വിഭാഗത്തിന്റെ ആഗ്രഹം.


മാത്രമല്ല, സംഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ മാണി പാര്‍ട്ടിയിലെ മറ്റുള്ളവരെ അവഗണിക്കുന്നതയും ജോസഫ് വിഭാഗത്തിന് ആരോപണമുണ്ട്. കൂടാതെ റബ്ബര്‍ വില പ്രശ്നത്തില്‍ ജോസ് കെ മാണി നടത്തിയ സമരം ബി ജെ പി ആണ് പരാജയപ്പെടുത്തിയത് എന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. ജോസ് കെ മാണിയുടെ സത്യാഗ്രഹതിനു ശേഷമുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെ കേന്ദ്രമന്ത്രി തള്ളിപ്പറഞ്ഞത് പാര്‍ട്ടിക്ക് കര്‍ഷകരുടെ ഇടയില്‍ വലിയ തോതിലുള്ള വിശ്വാസ ചോര്‍ച്ച ഉണ്ടായതായി ഇവര്‍ കാണുന്നു. കൂടാതെ ബിജെപിയെ എത്ര മാത്രം വിശ്വസിക്കാം എന്ന കാര്യത്തിലും ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. വെള്ളപ്പളിയുടെ ഗതി തങ്ങള്‍ക്കും ഉണ്ടാകുമോ എന്ന ഭയമാണ് ഇതിനു പിന്നില്‍.

ഒരു മുന്‍ എംപിയാണ് കേരളാ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടിനായി നീക്കങ്ങള്‍ നടത്തുന്നത്. കേരളാ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിലൂടെ മധ്യകേരളത്തിലെ കൃസ്ത്യന്‍ വോട്ടുകള്‍ ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. സഭാ നേതാക്കള്‍ക്കും കേരളാ കോണ്‍ഗ്രസ് ബിജെപിയുമായി ചേരുന്നതില്‍ എതിര്‍പ്പില്ല. കുമ്മനം രാജശേകാരന്‍ നടത്തിയ വിമോചന യാത്രയുടെ ഭാഗമായി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കുമ്മനം ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ മാണി വിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ എന്‍എസ്എസ് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാകില്ലെന്നതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. കേരളാ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി മുരളീധരനും വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസിനും കേരളാ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടില്‍ എതിര്‍പ്പില്ല.

വെള്ളാപ്പള്ളിയുടെ ബിഡിജെഎസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം പൊളിഞ്ഞ സാഹചര്യത്തിലാണ് മധ്യകേരളത്തില്‍ സ്വാധീനമുള്ള കേരളാ കോണ്‍ഗ്രസുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് മുമ്പായി എസ്എന്‍ഡിപിയുടെ ജനകീയ അടിത്തറ ദൃഢമാക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം. തുഷാര്‍ വെള്ളാപ്പള്ളിയുടെ കേന്ദ്രമന്ത്രിസ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളായിരുന്നു ബിജെപി ബിഡിജെഎസിന് നല്‍കിയത്. എന്നാല്‍ ജനകീയ അടിത്തറ ഉറപ്പാക്കുന്നതില്‍ ബിഡിജെഎസ് പരാജയപ്പെട്ടതും ബിജെപി സംസ്ഥാന നേതൃത്വം വെള്ളാപ്പള്ളി വിരുദ്ധ നിലപാട് സ്വീകരിച്ചതും ബിഡിജെഎസിന് തിരിച്ചടിയായി.

Read More >>