ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ബഹളത്തിനിടെ മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണം

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നു. അതെസമയം  പ്രതിപക്ഷം   ബജറ്റ് അവതരണം ബഹിഷ്‌ക...

ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ബഹളത്തിനിടെ മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണം

Chandy

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നു. അതെസമയം  പ്രതിപക്ഷം   ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു. ബജറ്റിലെ വിവരങ്ങള്‍  ചോര്‍ന്നെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. ഇറങ്ങിപോകുന്നതിനിടെ  പ്രതിപക്ഷം ബജറ്റിലെ വിവരങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നവതരിപ്പിക്കുന്നത്.  നാല് പ്രാവിശ്യം ബജറ്റ് അവതരിപ്പിച്ച  ഉമ്മന്‍ ചാണ്ടി വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഇപ്പോള്‍  ബജറ്റ് അവതരിപ്പിക്കുന്നത്‌. സോളാര്‍, ബാര്‍ കോഴ, ടൈറ്റാനിയം ആരോപണങ്ങളില്‍ കുളിച്ചുനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.
ചോര്‍ന്ന വിവരങ്ങള്‍:-

  • 9897 കോടി രൂപയുടെ റവന്യൂകമ്മി

  • ധനക്കമ്മി 19,971 കോടി രൂപ

  • പ്രതീക്ഷിക്കുന്ന റവന്യൂവരുമാനം 84092 കോടി രൂപ

  • പദ്ധതി ചെലവ് 23,583 കോടി രൂപ

  • റവന്യൂചെലവ് 99,990 കോടി രൂപ

  • മൂലധനച്ചെലവ് 9572 കോടി രൂപ


Read More >>