കാര്‍ഷിക മേഖലയെ തലോടുന്ന സംസ്ഥാന ബജറ്റ്

അടിസ്ഥാന സൗകര്യ വികസനം അവകാശപ്പെടാവുന്ന ജനപ്രിയ ബജറ്റ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അവതരിപ്പിച്ചു.പൊതുമരാമത്ത് പ്രവൃത്തികൾക്കാണ് ഏറ്റവും...

കാര്‍ഷിക മേഖലയെ തലോടുന്ന സംസ്ഥാന ബജറ്റ്krishi

അടിസ്ഥാന സൗകര്യ വികസനം അവകാശപ്പെടാവുന്ന ജനപ്രിയ ബജറ്റ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അവതരിപ്പിച്ചു.

പൊതുമരാമത്ത് പ്രവൃത്തികൾക്കാണ് ഏറ്റവും അധികം തുക വകയിരിത്തിയിരിക്കുന്നത്.12 06 കോടി രൂപ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനായി മാറ്റി വച്ചിരിക്കുന്നു.

കാര്‍ഷിക മേഖലയ്ക്കു ഊന്നല്‍ നല്‍കിയതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ്. കാർഷിക ആദായങ്ങൾക്കുള്ള നികുതി നീക്കം ചെയ്തതു കർഷകർക്ക് സഹായകരമായി.


റബ്ബർ കർഷകർക്ക് അശ്വാസമായി റബ്ബറിന് വില സംരക്ഷണ പദ്ധതി തുടരുവാൻ തീരുമാനിച്ചു. റബ്ബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പ് വരുത്തുവാൻ വേണ്ടിയുള്ള സംഭരണ പദ്ധതിക്കായി 500 കോടി രൂപ വകയിരുത്തി.


741 കോടി രൂപയാണ് കാർഷിക മേഖലയിലെ ബജറ്റ് വിഹിതം' നാളികേര വികസനത്തിന് 45 കോടി രൂപ, പച്ച തേങ്ങ സംഭരണത്തിനായി 20 കോടി രൂപ എന്നിവയും വകയിരുത്തി.

ചെന്നിത്തലയിൽ അഗ്രി പോളിടെക്നിക് സ്ഥാപിക്കും. നെൽകൃഷി വികസനത്തിന് 35 കോടി രൂപ. ക്ഷീര വികസനത്തിന് 92.5 കോടി രൂപ.കന്നുകുട്ടി പരിപാലനത്തിന് 508 കോടി രൂപ '


മൽസ്യമേഖലയ്ക് 109 കോടി രൂപയും മൽസ്യതൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതിക്കായി 35.59 കോടിയും വകയിരുത്തിയിട്ടുണ്ട്.

Story by
Read More >>