ആകാശവാണിക്ക് വരികളൊരുക്കി കാവ്യ മാധവന്‍

പ്രമുഖ മലയാള സിനിമ അഭിനേത്രി കാവ്യ മാധവന്‍ ഒരിക്കല്‍ കൂടി ഗാനരച്ചയിതാവിന്‍റെ കുപ്പായം അണിയുന്നു.കാവ്യയും വിജയ്‌ ബാബുവും നായികാ നായകന്മാരായി എത്തുന്ന...

ആകാശവാണിക്ക് വരികളൊരുക്കി കാവ്യ മാധവന്‍

aakashvani

പ്രമുഖ മലയാള സിനിമ അഭിനേത്രി കാവ്യ മാധവന്‍ ഒരിക്കല്‍ കൂടി ഗാനരച്ചയിതാവിന്‍റെ കുപ്പായം അണിയുന്നു.

കാവ്യയും വിജയ്‌ ബാബുവും നായികാ നായകന്മാരായി എത്തുന്ന ആകാശവാണി എന്ന ചിത്രത്തിന് വേണ്ടിയാണ് കാവ്യ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. നവാഗതനായ ഖയ്യിസ് മിലെന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കാവ്യയുടെ ഗാനത്തില്‍ ഈണമിട്ടിരിക്കുന്നത് ശ്രീ ശങ്കറാണ്.

ഇതിനുമുന്‍പ് വന്‍വേ ടിക്കറ്റ് എന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനം കാവ്യ രചിച്ചിട്ടുണ്ട്.

'അപ്പങ്ങള്‍ എമ്പാടും' എന്ന ഗാനത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ അന്ന കത്രീന വയലില്‍,  മറാത്തി ഗായകനായ അഭയ് ജോധ്പൂര്‍കര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്. ഈ മാസം 12ന് ചിത്രം തീയറ്ററുകളില്‍ എത്തും.