43,200 പ്രാവശ്യം ഞാന്‍ ചൂഷണം ചെയ്യപ്പെട്ടു ... കർള ജസിന്തോയുടെ ഓട്ടോഗ്രാഫ് !

ആഴ്ചയിൽ 7 ദിവസം..ഒരു ദിവസം 30 പുരുഷൻമാർ.. അങ്ങനെ 4 വർഷം...കണക്ക് തെറ്റാതെ കൂട്ടിക്കോളൂ... 43,200 പ്രാവശ്യം!നിർവികാരമായ കണ്ണുകളോടെ, ഇടറിയ ശബ്ദത്തിൽ...

43,200 പ്രാവശ്യം ഞാന്‍ ചൂഷണം ചെയ്യപ്പെട്ടു ... കർള ജസിന്തോയുടെ ഓട്ടോഗ്രാഫ് !

images (1)


ആഴ്ചയിൽ 7 ദിവസം..ഒരു ദിവസം 30 പുരുഷൻമാർ.. അങ്ങനെ 4 വർഷം...

കണക്ക് തെറ്റാതെ കൂട്ടിക്കോളൂ... 43,200 പ്രാവശ്യം!

നിർവികാരമായ കണ്ണുകളോടെ, ഇടറിയ ശബ്ദത്തിൽ കർള ജസിന്ത ആ സംഖ്യ ഓർത്തെടുത്തു.താൻ ബലാൽസംഗം ചെയ്യപ്പെട്ട സംഖ്യ !

സ്ത്രീ സ്വാതന്ത്ര്യം സമസ്ത മേഖലകളിലും ആഘോഷിക്കപ്പെടുമ്പോൾ, കർള ഒരു ഉദാഹരണമാണ് .. സ്ത്രീ പീഡനത്തിന്റെയും മനുഷ്യക്കടത്തിന്റെയും ഇര !

കർള ജസിന്തോയുടെ ജീവിതം നാളിതുവരെ ഇങ്ങനെ കുറിക്കാം:

അത്ര സുരക്ഷിതമല്ലാതിരുന്ന ഒരു കുടുംബത്തിൽ ജീവിച്ച ബാല്യത്തിൽ, ബന്ധുക്കളിൽ ഒരാളാണ് കർളയുടെ ശരീരം ആദ്യമായി ഭോഗിക്കുന്നത്..
അവളുടെ അഞ്ചാം വയസ്സിൽ...


പന്ത്രണ്ടാം വയസ്സിൽ, ഒരു കാറിന്റെയും, ചോക്ലേറ്റിന്റെയും കൗതുകത്തിൽ  ലൈംഗീക ചൂഷകരുടെ ഇരയായി തീർന്നു ഈ സുന്ദരി.

മെക്സിക്കോയുടെ ഒരു സബ് വേ സ്റ്റേഷനിൽ സുഹൃത്തിനെ കാത്തിരിക്കവെ, 12 വയസ്സുള്ള കർളയുടെ അടുത്ത് അജ്ഞാത സുഹൃത്തിന്റെ 'സമ്മാന'മായി ഒരു ചോക്ലേറ്റ് നീട്ടികൊണ്ട് ആ കുട്ടിയെത്തി.

സമ്മാനം നൽകിയതാരാണ് എന്ന കൗതുകം കർളയെ കൊണ്ടെത്തിച്ചത് ഒരു യുവാവിന്റെയടുത്തായിരുന്നു. യൂസ്ഡ് കാർ വിൽപന നടത്തുന്ന ഒരു സെയിൽസ്മാനായി അയാൾ സ്വയം പരിചയപ്പെടുത്തി.ആദ്യത്തെ പരിഭ്രാന്തി മാറിയപ്പോൾ, കർള ആ അജ്ഞാതനുമായി കൂടുതലടുത്തു.

തന്നെ പോലെ തന്നെ ബാല്യത്തിൽ ലൈംഗീകചൂഷണത്തിന് വിധേയപ്പെട്ടതായിരുന്നു അയാൾ എന്ന് ആ അജ്ഞാതൻ പറഞ്ഞപ്പോൾ, കർളയ്ക്ക് ആ മനുഷ്യനോട് അടുപ്പം തോന്നി. അയാൾ കരുതലുള്ളവനും മാന്യനും ആയിരുന്നു...
കർള പറയുന്നു.

ഫോൺ നമ്പറുകൾ കൈമാറി അവർ പിരിഞ്ഞു. ഒരാഴ്ചയ്ക്കുശേഷം അയാളുടെ ഫോൺ കോൾ അവളെ തേടിയെത്തിയപ്പോൾ, 12 വർഷത്തിൽ ഏറ്റവും അധികം കർള സന്തോഷിച്ചത് അന്നായിരുന്നു.

ഒരു ദിവസത്തെ യാത്രയ്ക്ക് അയാൾ കർളയെ ക്ഷണിച്ചു.കാറുമായി എത്തുമെന്നും കാത്തിരിക്കണമെന്നും അയാൾ പറഞ്ഞു.

അയാൾ വന്ന ആഡംബരക്കാർ ഒന്നു മാത്രം മതിയായിരുന്നു, കുഞ്ഞു കർളയെ സ്വാധീനിക്കുവാൻ. ഒരു സ്വപ്നത്തിലെന്നോണം അയാൾ കർളയെ മെക്സിക്കോയുടെ മനോഹര സ്ഥലങ്ങളെല്ലാം കാണിച്ചു കൊടുത്തു.
22 വയസ്സുള്ള ആ യുവാവ് യാത്രയിലുടനീളം മാന്യനായിരുന്നു.

Karla-Jacinto-0

ഒരു ദിവസം വൈകി വീട്ടിലെത്തിയപ്പോൾ, അമ്മ വാതിൽ തുറന്ന് കൊടുക്കാത്തതിൽ ദേഷ്യം പൂണ്ട കർളയ്ക്ക്, അതു കൊണ്ടു തന്നെ, തന്നിലും 10 വയസ്സ് മുതിർന്ന ആ യുവാവുമായി ഇറങ്ങിത്തിരിക്കുവാൻ മറ്റൊന്നും ആലോചിക്കവാൻ ഉണ്ടായിരുന്നില്ല.

മൂന്നു മാസക്കാലം അവർ പ്രണയിച്ചു ജീവിച്ചു. അവൻ എന്നെ സ്നേഹിച്ചു, കരുതി, പൂക്കൾ കൊണ്ടു എന്റെ ജീവിതം മനോഹരമാക്കി, എനിക്ക് വേണ്ടുന്ന വസ്ത്രങ്ങളും, ചോക്ലേറ്റും എല്ലാം അവൻ വാങ്ങി തന്നു... ജീവിതം മനോഹരമായിരുന്നു!
കർള ഓർമ്മിക്കുന്നു.
പക്ഷെ അപായ കൊടികൾ അവൾക്ക് സമീപം തന്നെയുണ്ടായിരുന്നു.

ചില ആഴ്ചകളില്‍, അവളെ വീട്ടിൽ തനിച്ചാക്കി പുറത്ത് പോകുന്നത് അവളുടെ കാമുകൻ പതിവാക്കി. ഒരോരോ പെൺകുട്ടികളുമായി, കസിൻസ് അവന്റെ അഭാവത്തിൽ വീട്ടിൽ വരുന്നത് പതിവായപ്പോൾ കർളയ്ക്ക് ചോദിക്കുവാതിരിക്കുവാൻ കഴിഞ്ഞില്ല.

"എന്താണിവരുടെ ബിസിനസ്സ് ?"

"അവർ പിമ്പുകളാണ് ( കൂട്ടി കൊടുപ്പുകാർ) " അവൻ സത്യം പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം എങ്ങനെയാണ് കസ്റ്റമർസിനെ ആകർഷിക്കേണ്ടതെന്നും, തളർച്ച തോന്നാതിരിക്കുവാൻ ചെയ്യേണ്ടതെന്താണെന്നും, ആഹ്ലാദകരമായ സ്ഥാനങ്ങൾ ഏതൊക്കെയാണെന്നും അവൻ കർളയ്ക്ക് വിശദീകരിച്ചു നൽകി. എങ്കിൽ മാത്രമെ ഇടപാടുകാർ ചോദിക്കുന്ന തുക നൽകൂ എന്നും അവൻ പറഞ്ഞു.

4 വർഷത്തെ ആഴമുള്ള നരകത്തിന്റെ തുടക്കം അതായിരുന്നു.

മെക്സിക്കോയിലെ ഏറ്റവും വലിയ പട്ടണത്തിലായിരുന്നു അവൾ 'വേശ്യ'യായത്. രാവിലെ 10ന് ആരംഭിക്കുന്ന 'തൊഴിൽ' അവസാനിക്കുമ്പോൾ അടുത്ത ദിവസം നേരം പുലർന്നിരിക്കും.
ഒരു ദിവസം ഇരുപത് പേർ.. ആഴ്ചയിൽ ഏഴു ദിവസം! ...


ഞാൻ കരയുന്നത് കണ്ട് ചില ആണുങ്ങൾ പൊട്ടി ചിരിക്കുമായിരുന്നു. അവരുടെ പൗരുഷ്യത്വത്തിന്റെ അംഗീകാരമായിരുന്നത്രേ എന്റെ നിലവിളി ...

ഒന്നും കാണാതെയിരിക്കുവാൻ ഞാൻ എന്റെ കണ്ണുകളെ മുറുക്കി അടച്ചു. എനിക്ക് സംഭവിക്കുന്നത് ഞാൻ കാണാതെയിരിക്കുവാൻ ശ്രമിച്ചു.


പട്ടണങ്ങൾ മാറി കൊണ്ടെയിരുന്നു.

വലിയ ഹോട്ടലുകൾ ചെറിയ ചായ്പ്പുകൾ, തെരുവുകൾ, വീടുകൾ... അങ്ങനെ എല്ലായിടത്തും കർള എന്ന സുന്ദരി എത്തപ്പെട്ടു.

അവധികൾ ഇല്ലാത്ത തൊഴിലിൽ, കർളയ്ക്കായി ആവശ്യക്കാരേറി വന്നു.

ആദ്യത്തെ കുറച്ച് ദിവസങ്ങൾ .. പിന്നീട് അവൾക്ക് ഒരു ദിവസം, മുപ്പത് പുരുഷൻമാർക്ക് വരെ 'സംതൃപ്തി' പകർന്നു കൊടുക്കേണ്ടി വന്നിരുന്നു..ആഴ്ചയിൽ ഏഴു ദിവസം! 

ഒരിക്കൽ ഒരു കസ്റ്റമറുടെ ചുംബനത്തിന്റെ മുറിവുമായി തിരിച്ചെത്തിയ കർളയെ അവളുടെ കാമുകൻ പൊതിരെ തല്ലി. നീണ്ട മുടിയിഴകളിൽ പിടിച്ചു വലിച്ചുകൊണ്ട് ശക്തമായി തൊഴിച്ചു. ചങ്ങലയ്ക്ക് ക്രൂരമായി മർദ്ദിച്ചതിന് ശേഷം ശരീരം പലയിടത്തും പൊള്ളിച്ചു.

കർളയുടെ മുഖത്തെയ്ക്കു കാറി തുപ്പിക്കൊണ്ട് അയാൾ ഭ്രാന്തനെ പോലെ അലറി -"നീ ആരെയോ പ്രണയിക്കുവാൻ തുടങ്ങിയിരിക്കുന്നു.... നീ എന്നും 'വേശ്യ ' തന്നെയായിരിക്കണം! "

karla

അങ്ങനെ ദിവസങ്ങൾ പോകവെ, ഒരിക്കൽ, ഒരു ഹോട്ടലിൽ 'ജോലി'ക്കിടയിൽ, അവിടെ പോലീസ് റെയ്ഡ് നടന്നു. ഇടപാടുകാരെയെല്ലാം പുറത്താക്കി പോലീസ് ഹോട്ടൽ അടപ്പിച്ചു. തങ്ങളെ ഈ നരകത്തിൽ നിന്നും മോചിപ്പിക്കുവാൻ വന്ന പോലീസുകാർക്ക് കർള മനസ്സിൽ നന്ദി പറഞ്ഞു.

അവളുടെ ആശ്വാസം, ഭീതിയായി മാറുവാൻ അധികനേരം വേണ്ടി വന്നില്ല. 30 പേർ ഉണ്ടായിരുന്ന അവർ ഓരോ പെൺകുട്ടികളെയും കൂട്ടി ഓരോരോ മുറികളിൽ കടന്നു.

രക്ഷകർ, ചൂഷകരായി മാറുന്നത് ഭീതിയോടെ അനുഭവിക്കവാന്‍ മാത്രമെ അവർക്ക് സാധിക്കുമായിരുന്നുള്ളു.

അക്കൂട്ടത്തിൽ ഉണ്ടായിരുന്ന പെൺകുട്ടികളിൽ മുതിർന്നവൾ 13 വയസ്സുകാരിയായ കർളയായിരുന്നു. തങ്ങൾക്ക് 10 വയസ്സിൽ താഴെ മാത്രം പ്രായമുള്ളു എന്ന വിലാപമൊന്നും ആ പോലീസുകാരും കേട്ടില്ല.

കർള തന്റെ 15 വയസ്സിൽ ഒരു പെൺകുട്ടിയെ പ്രസവിച്ചു. പുരുഷനെ സ്വീകരിക്കുവാൻ മാത്രമുള്ള ആ ഉപകരണത്തെ , ഒരു മാസത്തിന് ശേഷം അവളുടെ കാമുകൻ എടുത്തു കൊണ്ടുപോയി.

ഒടുവിൽ... 2008-ൽ നടന്ന ഒരു രക്ഷാദൗത്യത്തിൽ, പീഡനങ്ങളുടെ നീണ്ട നാലു വർഷങ്ങളിൽ നിന്നും കർള മോചിപ്പിക്കപ്പെട്ടു. ആ ദു:സ്വപ്നം അവസാനിക്കുമ്പോഴും, കർള പ്രായപൂർത്തിയാകാത്തവളായിരുന്നു... 16 വയസ്സ്.

കർള എന്ന സുന്ദരിയ്ക്ക് ഇപ്പോൾ 24 വയസ്സ്.

മനുഷ്യക്കടത്തിനെതിരെയും ലൈംഗികാക്രമണത്തിനെതിരെയും ഉറക്കെ സംസാരിക്കുന്ന ശബ്ദമാണ് ഇന്ന് അഡ്വ: കർള ജസീന്തോ.

പൊതു സമ്മേളനങ്ങളിൽ തന്റെ ജീവിതം തന്നെ വെളിപ്പെടുത്തി കർള പ്രതികരിക്കുന്നു.

കർളയുടെ കാമുകനെ പോലെയുള്ള ലൈംഗിക ചൂഷകരായ കുറ്റവാളികൾ, രാജ്യം വിട്ടു പോകുന്നത് തടയുവാനായി, വിവരങ്ങൾ കൈമാറണമെന്ന മെഗാൻസ് നിയമം(Megan's law) അമേരിക്കയിൽ നടപ്പിലാക്കുന്നതിന് സഹായകരമായത് കർളയുടെ ജീവിത സാക്ഷ്യമായിരുന്നു.


karla-jacinto

എന്നെ നിങ്ങൾ കേൾക്കേണ്ട.... കർളപറയുന്നു... പക്ഷെ, നിങ്ങളുടെ സമൂഹത്തിൽ സുരക്ഷിതരായി കഴിയേണ്ടുന്ന പല ബാല്യങ്ങളും , ആരുടെയെങ്കിലും 'കഴിവ്'നു മുമ്പിൽ ഇപ്പോഴും നിലവിളിക്കുന്നുണ്ടാവും... കണ്ണുകൾ മുറുക്കെ അടച്ച് !

ആഴ്ചയിൽ ഇപ്പോഴും ഏഴു ദിസങ്ങളാണ്.....

കടപ്പാട്: CNN

Read More >>