ഹൈക്കോടതി ഹര്‍ജി തള്ളി; കാരായി രാജന്‍ രാജി വച്ചു; ചന്ദ്രശേഖരന്റെ രാജി ഉടന്‍

കണ്ണൂര്‍: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ടു  ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളിയതിന്റെ പശ്...

ഹൈക്കോടതി ഹര്‍ജി തള്ളി; കാരായി രാജന്‍ രാജി വച്ചു; ചന്ദ്രശേഖരന്റെ രാജി ഉടന്‍

karayi

കണ്ണൂര്‍: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ടു  ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളിയതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം കാരായി രാജന്‍ രാജി വച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് രാജി. രാജിക്കത്ത് നേതൃത്വത്തിന് കൈമാറി.


കേസിലെ മറ്റൊരു പ്രതിയായ ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഉടന്‍ രാജി വയ്ക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. ഇതില്‍ അന്തിമ തീരുമാനം എടുക്കുക തലശ്ശേരി ഏരിയക്കമ്മിറ്റിയാകും.

ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ജനപ്രതിനിധികളെന്ന നിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കാരായിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഈ ആവശ്യം കോടതി ചെവിക്കൊണ്ടില്ല. കണ്ണൂരില്‍ ജില്ലയിലെ ജനപ്രതിനിധികളായിരിക്കുന്ന ഇരുവരും ജില്ലയില്‍ പ്രവേശിക്കാതെ ഭരണം നടത്തുന്നതിനെ എതിര്‍പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കടുത്ത തീരുമാനങ്ങളിലേക്ക് പാര്‍ട്ടി എത്തിയത്.

Read More >>