കാരായി ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തലശ്ശേരി: ഫസല്‍ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്...

കാരായി ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

karayi-chandrashekharan

തലശ്ശേരി: ഫസല്‍ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് രാജി. രാവിലെ 11 മണിയോടെ നഗരസഭാ ഓഫീസില്‍ എത്തി സെക്രട്ടറി പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി

നേരത്തേ, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. ഫസല്‍ വധക്കേസില്‍ ഏഴും എട്ടും പ്രതികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും.

ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള ചന്ദ്രശേഖരന്‍ രാജിക്കത്ത് കൈമാറാനായി ഹൈകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയിരുന്നു.

Read More >>