അമേരിക്കയില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

കനാസ്: അമേരിക്കയിലെ കനാസിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കനാസിലെ എക്‌സല്‍ കമ്പനി ഫാക്ടറിയിലാണ് വെടിവെപ്പുണ്ടായത്.ഫാക്ടറിയിലെ മുന്‍...

അമേരിക്കയില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

kansas-shooting

കനാസ്: അമേരിക്കയിലെ കനാസിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കനാസിലെ എക്‌സല്‍ കമ്പനി ഫാക്ടറിയിലാണ് വെടിവെപ്പുണ്ടായത്.

ഫാക്ടറിയിലെ മുന്‍ ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു.

പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. അക്രമത്തിനുള്ള കാരണം വ്യക്തമല്ല. പ്രദേശിക സമയം വൈകീട്ട് 5 മണിയോടെയായിരുന്നു വെടിവെപ്പ് നടന്നത്. കാറിലെത്തിയാണ് അക്രമി വെടിയുതിര്‍ത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More >>