കണ്ണൂര്‍ വിമാനത്താവളം; ഇന്ന് ആദ്യ പറക്കല്‍

ഇന്നു നടക്കുന്ന പരീക്ഷണ പറക്കലിന്റെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പദ്ധതി പ്രദേശത്ത്‌ പൂര്‍ത്തിയായിട്ടുണ്ട്‌.

കണ്ണൂര്‍ വിമാനത്താവളം; ഇന്ന് ആദ്യ പറക്കല്‍

airport

കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന്‌  രാവിലെ 9.10നു ആദ്യവിമാനം പറന്നിറങ്ങും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  ഉദ്‌ഘാടകനാകുന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കും. പ്രതിഷേധ സൂചകമായി പ്രതിപക്ഷം ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കും. നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെയും സിഗ്‌നല്‍പോലും സ്‌ഥാപിക്കാതെയും ധൃതിപിടിച്ച്‌ നടത്തുന്ന പരീക്ഷണപ്പറക്കല്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണതന്ത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.


കോഡ്‌- 2 ബി വിമാനം ഉപയോഗിച്ചു റണ്‍വേയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ 1500 മീറ്ററാണ്‌ പരീക്ഷണപ്പറക്കലിന്‌ ഉപയോഗിക്കുന്നത്‌. പരീക്ഷണപ്പറക്കല്‍ ഇന്നു നടക്കുമെങ്കിലും പദ്ധതി യാഥാര്‍ഥ്യമാവാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. സെപ്‌റ്റംബറില്‍ വാണിജ്യാടിസ്‌ഥാനത്തില്‍ സര്‍വീസ്‌ നടത്തുമെന്ന്‌ സര്‍ക്കാര്‍ പറയുമ്പോഴും അടുത്തവര്‍ഷം മധ്യത്തോടെ മാത്രമേ വിമാനത്താവളം പൂര്‍ത്തിയാവു എന്നാണു വിലയിരുത്തല്‍.

ഇന്നു നടക്കുന്ന പരീക്ഷണ പറക്കലിന്റെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പദ്ധതി പ്രദേശത്ത്‌ പൂര്‍ത്തിയായിട്ടുണ്ട്‌. ടെര്‍മിനല്‍ കെട്ടിടത്തിനു സമീപത്തായാണ്‌ ചടങ്ങുകള്‍ക്കുള്ള പന്തലും വേദിയും തയാറാക്കിയിരിക്കുന്നത്‌. പരീക്ഷണ പറക്കല്‍ കാണാനെത്തുന്ന പൊതുജനങ്ങള്‍ക്കുവേണ്ടി റണ്‍വേയ്‌ക്കു സമീപം ബാരിക്കേഡ്‌ കെട്ടിത്തിരിച്ചിട്ടുണ്ട്‌.

Read More >>